Sunday, May 12, 2024 7:37 am

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസ് ; ഒരാള്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളേയും മർദ്ദിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റില്‍. നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് പിടിയിലായത്. ഇയാളെ പന്നിയോട്  നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ പിടിയിലായത് രണ്ട് പേരാണ്. ഇന്നലെയാണ് രണ്ടാം പ്രതിയായ  സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാറിനെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ഇയാളുടെ ശബ്ദ സാമ്പിള്‍ എടുക്കേണ്ടതുണ്ട്. കേസിൽ ഇനി മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഒളിവിൽ കഴിയുന്ന പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യസഭ സീറ്റിൽ അവകാശവാദമുന്നയിക്കാന്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും

0
തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ വീണ്ടും അവകാശവാദമുന്നയിക്കാന്‍ സി.പി.ഐയും കേരള...

പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ എക്സ്പ്രസ് ; കൊച്ചിയിൽ നിന്നുള്ള 5 വിമാനങ്ങൾ റദ്ദാക്കി

0
കൊച്ചി : ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ...

കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

0
മലപ്പുറം: കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ...

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെ ചോദ്യംചെയ്യും

0
തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും...