പരസ്ത്രീ ബന്ധം കണ്ടുപിടിച്ചു ; ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ഭാര്യയെ ഭർത്താവ് ജീവനോടെ ചുട്ടുകൊന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് 35 കാരിയെ കൊലപ്പെടുത്തിയത്. 14ഉം, 11ഉം വയസ് പ്രായമുള്ള പെൺമക്കളേയും പിതാവ് ചുട്ടുകൊല്ലാൻ ശ്രമിച്ചു. 90% പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവിലിയിലാണ് ദാരുണമായ സംഭവം. ഭർത്താവ് പ്രസാദ് ശാന്താറാം പാട്ടീലിന് (40) പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ പ്രീതി ശാന്താറാം പാട്ടീൽ(35) മനസിലാക്കി. അതിന് ശേഷം പ്രീതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി.

പെൺകുട്ടികളെ സ്ഥിരമായി മർദിച്ചിരുന്നതായും പ്രീതിയുടെ സഹോദരൻ പരാതിയിൽ ആരോപിക്കുന്നു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇന്ന് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ സമീറ(14) സമീക്ഷ(11) എന്നിവരുടെ നിലയിൽ മാറ്റമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിനിടെ പൊള്ളലേറ്റ യുവതിയുടെ ഭർത്താവ് പാട്ടീലും ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...

ജയിലിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹം ; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

0
ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു...

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...