Monday, May 6, 2024 7:43 am

മൊട്ടയടിച്ചെത്തിയ വിദ്യാർത്ഥിയെ ഓഫീസിൽ വിളിപ്പിച്ചു ; വിദ്യാർത്ഥി പ്രിൻസിപ്പലിനെ തല്ലി

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : പ്ലസ് ടു വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിനെ മർദ്ദിച്ചു. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാർഥിയെ ഓഫീസിൽ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മർദ്ദനം. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്‍റെ മുടി മുറിക്കാൻ പറഞ്ഞ അധ്യാപകരോടുള്ള ദേഷ്യമാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിനെ മർദ്ദിക്കാൻ കാരണമെന്നാണ് സൂചന.

മുടി വളർത്തി ക്ലാസ്സിൽ വരുന്ന കുട്ടിയോട് മുടി നന്നായി വെട്ടി സ്കൂളിൽ വരണമെന്ന് ഒരാഴ്ച മുൻപ് ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടിരുന്നു. മുടി വെട്ടുന്നതിനു പകരം വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്കൂളിലെത്തിയത്. ഇതിനെത്തുടർന്ന് അധ്യാപിക പ്രിൻസിപ്പലിനെ കണ്ടുവരാൻ കുട്ടിയെ ഓഫീസ് റൂമിലേക്ക് അയയ്ക്കുകയായിരുന്നു. ഓഫീസ് റൂമിൽ വെച്ച് പ്രിൻസിപ്പൽ കാര്യങ്ങൾ ചോദിക്കുന്നതിനിടെയാണ് വിദ്യാർത്ഥി പ്രകോപിതനായി പ്രിൻസിപ്പലിനെ മർദ്ദിച്ചത്.

വിദ്യാർത്ഥി അധ്യാപകൻ്റെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു. അധ്യാപകനെ മർദ്ദിച്ചശേഷം വിദ്യാർത്ഥി ക്ലാസിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് വിദ്യാർഥിയെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് തിരികെ സ്കൂളിലെത്തിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കാലടി പോലീസ് എത്തി നടപടികൾ കൈക്കൊള്ളുകയായിരുന്നു.

അക്രമം കാണിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളെ പോലീസ് ഇടപെട്ട് വിളിപ്പിച്ചു. എന്നാൽ മർദനമേറ്റ പ്രധാനാധ്യാപകൻ പരാതി നൽകിയിട്ടില്ല. അധ്യപകൻ്റെ പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥിക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി ; 100 പേരെ കാണാനില്ല

0
റിയോ ഡി ജനീറോ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ മരണം...

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി ; ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ...

0
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ....

മണിപ്പൂരിൽ ശക്തമായ മ​ഴ ; എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ര​ണ്ടു ദി​വ​സം അ​വ​ധി

0
ഇം​ഫാ​ൽ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണി​പ്പൂ​രി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും...

കൊച്ചിയിൽ ഫൂട്ട്പാത്തുകളില്‍ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി പോസ്റ്റുകളും മാറ്റിത്തുടങ്ങി

0
കൊച്ചി: എറണാകുളം നഗരത്തിൽ സുരക്ഷയില്ലാതെ ഫൂട്ട്പാത്തുകളിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി പോസ്റ്റുകളും...