പോലീസുദ്യോഗസ്ഥന്‍റെ തോക്കും ബാഗും മോഷ്ടിച്ച കേസ് : മൂന്നുപേർ റിമാൻഡില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോലീസുദ്യോഗസ്ഥന്‍റെ തോക്കും ബാഗും മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം മൂന്നുപേർ റിമാൻഡില്‍. ആലപ്പുഴ തിരുമലവാർഡിൽ പോഞ്ഞിക്കര സോഫിയ ഭവനിൽ യദുകൃഷ്ണൻ (20), വടുതല ഓഴുപറമ്പിൽ വീട്ടിൽ ആന്‍റണി (30), പുന്നപ്രതെക്ക്‌ പഞ്ചായത്ത് രണ്ടാംവാർഡിൽ സന്ധ്യ (35) എന്നിവരെ കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്.

തോക്കു കണ്ടപ്പോൾ കൗതുകത്തിനു മോഷ്ടിച്ചതാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിൽക്കാൻ മോഷ്ടിച്ചെന്നായിരുന്നു ഇവരാദ്യം നൽകിയ മൊഴി. ആലപ്പുഴ എ.ആർ. ക്യാമ്പിലെ പോലീസുദ്യോഗസ്ഥർ മറ്റൊരു കേസിലെ പ്രതിയെ സ്വകാര്യബസിൽ ജയിലിലേക്കു കൊണ്ടുപോകുമ്പോഴാണ് ബെൽറ്റിലെ പൗച്ചിൽ സൂക്ഷിച്ച തോക്കും കൈയിലെ ബാഗും മോഷ്ടിച്ചത്.

ആന്‍റണിയും യദുവും ചേർന്നാണ് മോഷണം നടത്തിയത്. ഇവരുടെ സുഹൃത്തായ സന്ധ്യയുടെ ബാഗിൽനിന്നാണ് പോലീസ് തോക്കു കണ്ടെടുത്തത്. മോഷണശേഷം ഇവർ സന്ധ്യയെ ആലപ്പുഴ ബീച്ചിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞ ഇവരെ ആലപ്പുഴ കടപ്പുറത്തു നിന്നാണ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...