Wednesday, April 24, 2024 1:01 pm

മൊട്ടയടിച്ചെത്തിയ വിദ്യാർത്ഥിയെ ഓഫീസിൽ വിളിപ്പിച്ചു ; വിദ്യാർത്ഥി പ്രിൻസിപ്പലിനെ തല്ലി

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : പ്ലസ് ടു വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിനെ മർദ്ദിച്ചു. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാർഥിയെ ഓഫീസിൽ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മർദ്ദനം. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്‍റെ മുടി മുറിക്കാൻ പറഞ്ഞ അധ്യാപകരോടുള്ള ദേഷ്യമാണ് വിദ്യാർത്ഥി പ്രിൻസിപ്പാളിനെ മർദ്ദിക്കാൻ കാരണമെന്നാണ് സൂചന.

മുടി വളർത്തി ക്ലാസ്സിൽ വരുന്ന കുട്ടിയോട് മുടി നന്നായി വെട്ടി സ്കൂളിൽ വരണമെന്ന് ഒരാഴ്ച മുൻപ് ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടിരുന്നു. മുടി വെട്ടുന്നതിനു പകരം വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്കൂളിലെത്തിയത്. ഇതിനെത്തുടർന്ന് അധ്യാപിക പ്രിൻസിപ്പലിനെ കണ്ടുവരാൻ കുട്ടിയെ ഓഫീസ് റൂമിലേക്ക് അയയ്ക്കുകയായിരുന്നു. ഓഫീസ് റൂമിൽ വെച്ച് പ്രിൻസിപ്പൽ കാര്യങ്ങൾ ചോദിക്കുന്നതിനിടെയാണ് വിദ്യാർത്ഥി പ്രകോപിതനായി പ്രിൻസിപ്പലിനെ മർദ്ദിച്ചത്.

വിദ്യാർത്ഥി അധ്യാപകൻ്റെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു. അധ്യാപകനെ മർദ്ദിച്ചശേഷം വിദ്യാർത്ഥി ക്ലാസിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് വിദ്യാർഥിയെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് തിരികെ സ്കൂളിലെത്തിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കാലടി പോലീസ് എത്തി നടപടികൾ കൈക്കൊള്ളുകയായിരുന്നു.

അക്രമം കാണിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളെ പോലീസ് ഇടപെട്ട് വിളിപ്പിച്ചു. എന്നാൽ മർദനമേറ്റ പ്രധാനാധ്യാപകൻ പരാതി നൽകിയിട്ടില്ല. അധ്യപകൻ്റെ പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥിക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാള്‍ട്ടിമോർ പാലം അപകടം : ഉത്തരവാദികൾ കപ്പല്‍ ഉടമകളും നടത്തിപ്പുകാരുമെന്ന് കോടതിയിൽ റിപ്പോര്‍ട്ട്‌

0
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരാനിടയാക്കിയ...

ഷാ​ഫി പ​റ​മ്പി​ലി​ന് കെ.​കെ. ശൈ​ല​ജ​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്

0
വ​ട​ക​ര: ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ വ്യാ​ജ വി​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും...

ആന്റോ ആൻറണിയുടെ വിജയം സുനിശ്ചിതം ; പഴകുളം മധു

0
അടൂർ: പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ വിജയം...

മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

0
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ...