Saturday, May 4, 2024 9:56 pm

ഒഴുകിയെത്തുന്നത് കോടികളുടെ ലഹരിക്കടത്ത് : പിന്നില്‍ ഹാജി സലിം ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാക് മാഫിയയിലൂടെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്‌ എത്തുന്നത്‌ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ എത്തിയത് 750 കിലോഗ്രാം ലഹരിമരുന്നാണ് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയത്. ഹെറോയിനും മെത്താഫെറ്റമിനും ചരസും ഉള്‍പ്പെടുന്ന ഈ വന്‍ശേഖരത്തിനു പിന്നിലും ഹാജി സലിം ഗ്രൂപ്പിന്‍റെ പങ്കാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) കണ്ടെത്തിയത്.

കഴിഞ്ഞദിവസം കൊച്ചി തീരത്ത് പിടികൂടിയ 200 കിലോഗ്രാം ഹെറോയിനിലും അന്വേഷണം നീളുന്നത് ഹാജി സലിം ശൃംഖലയിലേക്കുതന്നെ. ഇവര്‍വഴിയുള്ള ലഹരിമരുന്നുകടത്ത് വര്‍ഷങ്ങളായി തുടരുകയാണെന്ന് എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. 2021-ല്‍ എന്‍.സി.ബി. കൊച്ചി യൂണിറ്റ് 637 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയിരുന്നു. ഇത് എത്തിയതും ഹാജി സലിം ശൃംഖലയിലൂടെയാണ്.

കഴിഞ്ഞദിവസം പിടികൂടിയ ഹെറോയിന്‍ ശ്രീലങ്കയില്‍ വിതരണത്തിന് ഉദ്ദേശിച്ചുള്ളതാണെന്നാണ് വിവരം. പിടിയിലായവരെല്ലാം ഇറാനിലെ കൊണാര്‍ക്ക് മേഖലയില്‍നിന്നുള്ളവരാണ്. പാകിസ്താനിലെ ബലൂചിസ്ഥാനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണിത്. സാറ്റലൈറ്റ് ഫോണുകളും മൂന്ന് സ്മാര്‍ട്ട് ഫോണും ഇവരില്‍നിന്ന് കണ്ടെത്തിയെങ്കിലും മറ്റു തിരിച്ചറിയല്‍ രേഖകളൊന്നും ലഭിച്ചിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര മോദി തയ്യാറാവണം : എസ്ഡിപിഐ

0
പത്തനംതിട്ട : രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര...

ശബരിമലയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

0
പത്തനംതിട്ട: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ...

കുഴിപ്പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ ( മെയ് 5) ; പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു

0
തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ( കുഴിപ്പള്ളി...

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം ; കര്‍ഷകന്‍ മരിച്ചു

0
ചണ്ഡിഗഡ്: പഞ്ചാബില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രണിത് കൗറിനെതിരായ പ്രതിഷേധത്തില്‍...