നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ പോരിനുറച്ച് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് അരവിന്ദ് കേജ്രിവാളും ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും. 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിയുടെ മുഖ്യ പ്രതിപക്ഷമായി നിലയുറപ്പിക്കാനാണ് എഎപി ശ്രമിക്കുന്നത്.

പ്രധാനമന്ത്രി മോദി ഇന്ന് വൈകുന്നേരം മൊധേരയെ, 24 X 7 സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമായി പ്രഖ്യാപിക്കും. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്തില്‍ രണ്ട് റാലികളെ സംയുക്തമായി അഭിസംബോധന ചെയ്യും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി വിവിധ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം 14,600 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ എഎപി മേധാവി ഗുജറാത്തിലേക്ക് ഒരു ഡസനോളം യാത്രകള്‍ നടത്തി. വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. റാലികളെ അഭിസംബോധന ചെയ്തു. ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തി. വിവിധ സമുദായങ്ങളുമായി ടൗണ്‍ ഹാളുകളില്‍ ആശയവിനിമയം നടത്തിയും എഎപിയെ നിലനിറുത്താന്‍ ശ്രമിച്ചു. സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം, സ്ത്രീകള്‍ക്ക് പ്രതിമാസ അലവന്‍സ്, പുതിയ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പന്‍ഡ്, എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കെജ്രിവാള്‍ പ്രചാരണം ശക്തമാക്കിയതോടെ ബിജെപിയും പ്രധാനമന്ത്രി മോദിയും തങ്ങളുടെ പ്രചാരണവും ശക്തമാക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...