ഒഴുകിയെത്തുന്നത് കോടികളുടെ ലഹരിക്കടത്ത് : പിന്നില്‍ ഹാജി സലിം ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാക് മാഫിയയിലൂടെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്‌ എത്തുന്നത്‌ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ എത്തിയത് 750 കിലോഗ്രാം ലഹരിമരുന്നാണ് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയത്. ഹെറോയിനും മെത്താഫെറ്റമിനും ചരസും ഉള്‍പ്പെടുന്ന ഈ വന്‍ശേഖരത്തിനു പിന്നിലും ഹാജി സലിം ഗ്രൂപ്പിന്‍റെ പങ്കാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) കണ്ടെത്തിയത്.

കഴിഞ്ഞദിവസം കൊച്ചി തീരത്ത് പിടികൂടിയ 200 കിലോഗ്രാം ഹെറോയിനിലും അന്വേഷണം നീളുന്നത് ഹാജി സലിം ശൃംഖലയിലേക്കുതന്നെ. ഇവര്‍വഴിയുള്ള ലഹരിമരുന്നുകടത്ത് വര്‍ഷങ്ങളായി തുടരുകയാണെന്ന് എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. 2021-ല്‍ എന്‍.സി.ബി. കൊച്ചി യൂണിറ്റ് 637 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയിരുന്നു. ഇത് എത്തിയതും ഹാജി സലിം ശൃംഖലയിലൂടെയാണ്.

കഴിഞ്ഞദിവസം പിടികൂടിയ ഹെറോയിന്‍ ശ്രീലങ്കയില്‍ വിതരണത്തിന് ഉദ്ദേശിച്ചുള്ളതാണെന്നാണ് വിവരം. പിടിയിലായവരെല്ലാം ഇറാനിലെ കൊണാര്‍ക്ക് മേഖലയില്‍നിന്നുള്ളവരാണ്. പാകിസ്താനിലെ ബലൂചിസ്ഥാനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണിത്. സാറ്റലൈറ്റ് ഫോണുകളും മൂന്ന് സ്മാര്‍ട്ട് ഫോണും ഇവരില്‍നിന്ന് കണ്ടെത്തിയെങ്കിലും മറ്റു തിരിച്ചറിയല്‍ രേഖകളൊന്നും ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...