പുതിയ സൈനിക ജനറലിനെ നിയമിച്ച്‌ റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്കോ : യുക്രെയിനില്‍ അടിക്കടി തിരിച്ചടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ അധിനിവേശത്തിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ സൈനിക ജനറലിനെ നിയമിച്ച്‌ റഷ്യ. ജനറല്‍ സെര്‍ജി സറോവികിനെ അധിനിവേശ മേഖലയിലെ സംയുക്ത സൈനിക കമാന്‍ഡറായി നിയമിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈബീരിയയിലെ നൊവൊസിബിര്‍സ്ക് സ്വദേശിയാണ് 55കാരനായ സെര്‍ജി.

1990കള്‍ മുതല്‍ സൈന്യത്തില്‍ സജീവമായ സെര്‍ജി നേരത്തെ താജിക്കിസ്ഥാന്‍, ചെച്നിയ, സിറിയ തുടങ്ങിയ ഇടങ്ങളിലെ സംഘര്‍ഷങ്ങളിലും റഷ്യന്‍ സൈന്യത്തെ നയിച്ചു. ഇതുവരെ തെക്കന്‍ യുക്രെയിനിലെ സൈന്യത്തിന്‍റെ മേല്‍നോട്ട ചുമതലയായിരുന്നു സെര്‍ജിയ്ക്ക്.

കഴിഞ്ഞ ഏപ്രിലില്‍ യുക്രെയിന്‍ അധിനിവേശത്തിന്ന്‍റെ മേല്‍നോട്ട ചുമതല റഷ്യന്‍ സതേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ ആയ അലക്സാണ്ടര്‍ വൊര്‍നിക്കോവിന് പുട്ടിന്‍ കൈമാറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ റഷ്യ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. സെര്‍ജിയുടെ നിയമന വാര്‍ത്ത പുറത്തുവിടുമ്പോഴും വൊര്‍നിക്കോവിനെ പറ്റി പരാമര്‍ശിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...