Tuesday, May 14, 2024 6:38 am

പോത്തന്‍കോട് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ടത് ബന്ധുക്കള്‍ വന്ന കാര്‍ തന്നെ എന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : പോത്തന്‍കോട് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ടത് ബന്ധുക്കള്‍ വന്ന കാര്‍ തന്നെയെന്ന് കണ്ടെത്തി. വീടിനു മുന്നിലെ റോഡില്‍ കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസ്സുകാരന്‍ റയാന്‍റെ ദേഹത്തു തട്ടിയത് വീട്ടില്‍ വന്ന അതിഥികള്‍ മടങ്ങിയ കാറാണെന്നു കണ്ടെത്തി. വേങ്ങോട് അമ്പാനൂ‍ര്‍ക്കോണം കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹിം, ഫസ്ന ദമ്പതികളുടെ മകന്‍ റയാനെ 10ന് വൈകിട്ട് വീടിനു മുന്നിലെ റോഡില്‍ വാഹനം തട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാറിനരികില്‍ കുഞ്ഞ് കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോഴാണ് ദുരന്തമുണ്ടായതെന്നു കരുതുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വേളാവൂര്‍ സ്വദേശി തൗഫീഖ് (25)നെ പോലീസ് അറസ്റ്റു ചെയ്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഓട്ടോറിക്ഷയില്‍ വന്ന അയല്‍വാസി അബ്ദുല്‍സലാം, റോഡില്‍ കുട്ടി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കാണുമ്പോഴാണ് വീട്ടുകാര്‍ അപകടവിവരം അറിഞ്ഞത്. ജ്യേഷ്ഠന്‍ റയ്ഹാനുമൊത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു റയാന്‍. ഈ സമയത്താണ് അതിഥികള്‍ വന്നു മടങ്ങിയത്. ആയിഷ ഫാത്തിമയാണ് റയാന്‍റെ സഹോദരി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൂ​റു​മാ​റി​യ എം​എ​ൽ​എ​മാ​ർ ഉ​ട​ൻ ജ​യി​ലി​ലാ​കും ; മുന്നറിയിപ്പുമായി ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി

0
ഷിം​ല: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ആ​റ് എം​എ​ൽ​എ​മാ​ർ ഉ​ട​ൻ...

സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്തതിൽ പക ; പിന്നാലെ പി​താ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ചു, മ​ക​നും സു​ഹൃ​ത്തും...

0
ല​ക്നോ: യുപി യിൽ സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്ത പി​താ​വി​നെ യു​വാ​വ് ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട്...

എ.ടി.എം കൗണ്ടർ കുത്തിതുറന്ന് പണം മോഷ്ടിക്കാൻ ശ്രമം ; പ്രതി അറസ്റ്റിൽ

0
നെടുങ്കണ്ടം: ടൗണിൽ ബസ് സ്റ്റാന്റിന് സമീപത്തെ എ.ടി.എം കൗണ്ടർ കുത്തിതുറന്ന് പണം...

സര്‍വീസ് വ്യാപിപ്പിക്കണം…; തിരുവനന്തപുരത്ത് പുതിയ ഓഫിസ് തുറന്ന് ശ്രീലങ്കൻ എയർലൈൻസ്

0
തിരുവനന്തപുരം: കേരളത്തിൽ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ...