Tuesday, May 14, 2024 6:43 pm

രാജ്യത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാനാകാത്തതിലും കൂടുതല്‍ തടവുകാരെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാനാകാത്തതിലും കൂടുതല്‍ തടവുകാരെന്ന് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെയാണ് തടവുകാരുടെ എണ്ണത്തില്‍ ഇത്രയും വര്‍ധന ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജയിലുകളിലെ സൗകര്യത്തില്‍ പത്ത് വര്‍ഷത്തിനിടെ 27ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അതായത് 3.32 ലക്ഷം തടവുകാരെ പാര്‍പ്പിക്കാനാകുന്ന ജയിലുകളില്‍ ഇപ്പോള്‍ 4.25 ലക്ഷം തടവുകാര്‍ തിങ്ങിതാമസിക്കുന്നു.

എന്നാല്‍ തടവുകാരുടെ എണ്ണമിനിയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. പത്ത് വര്‍ഷം മുമ്പ് 3.37 ലക്ഷം തടവുകാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇത് 5.54 ലക്ഷമാണ്. അതായത് തടവുകാരുടെ എണ്ണത്തില്‍ 48ശതമാനം വര്‍ധനയുണ്ടായിരിക്കുന്നുവെന്ന് അര്‍ത്ഥം. അതായത് ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 112 ശതമാനത്തില്‍ നിന്ന് 130 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ജയിലുകളിലെ ഈ അമിത സാന്ദ്രത കഴിഞ്ഞ പത്ത് വര്‍ഷമായി ഏറെ വര്‍ധിച്ചിരിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലാണ് ജയിലുകളില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും അധികം തടവുകാരുള്ളത്. ഈ സ്ഥലങ്ങളില്‍ 100 പേര്‍ താമസിക്കേണ്ട ഇടം 180 പേര്‍ പങ്കിടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2011ല്‍ ഇത് കേവലം 60 മുതല്‍ 75 വരെ മാത്രമായിരുന്നു. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതി പരിശോധിച്ചാല്‍ 26 എണ്ണത്തിലും ഇത്തരത്തില്‍ തടവുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി കാണാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി : നിരണത്ത് താറാവുകളെ രണ്ടു ദിവസത്തിനുള്ളില്‍ കൊന്നൊടുക്കും

0
പത്തനംതിട്ട : നിരണം താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു...

സർക്കാർ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം : എൻ ജി ഒ സംഘ്

0
മല്ലപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാർക്ക് ജോലിസ്ഥലത്ത് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന് എൻ.ജി ഒ...

ഡ്രൈവിങ് സ്കൂളുകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

0
തിരുവനന്തപുരം : ഡ്രൈവിങ് സ്കൂളുകളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് സ്കൂളുകളെ...

ഒത്തുതീര്‍പ്പിന് ശ്രമമില്ല ; സമരം കടുപ്പിക്കുമെന്ന് മില്‍മ ജീവനക്കാര്‍

0
തിരുവനന്തപുരം : മില്‍മ പ്ലാന്റുകള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സത്യഗ്രഹമിരിക്കുമെന്ന് മില്‍മ...