കേസിന് തുമ്പായത് സിസിടിവി ദൃശ്യം ; ഒടുവില്‍ കുറ്റ സമ്മതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ മാസം 26ന് കൊച്ചിയിൽ നിന്നു പത്മത്തെ കാണാതായതു മുതൽ മകനും സഹോദരിയും പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയായിരുന്നു. സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകി. കൊച്ചിയിൽ നിന്നു സ്കോർപിയോ കാറിൽ ഇവർ കയറിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചതാണു കേസിനു തുമ്പായത്. കാർ എവിടെയൊക്കെ പോയി എന്ന അന്വേഷണം എത്തിയത് ഇലന്തൂരിൽ ഭഗവൽസിങ്ങിന്‍റെ വീട്ടിലാണ്.

9ന് രാത്രി ഭഗവൽ സിങ്ങിന്‍റെ അയൽവാസി ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് അവിടെനിന്നു ശേഖരിച്ചു. ഇതിൽ നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്കോർപിയോ കാർ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി തന്നെ ആറന്മുള സ്റ്റേഷനിൽനിന്നു 2 പോലീസുകാരെത്തി അന്വേഷണം നടത്തി. ഭഗവൽ സിങ്ങിന്‍റെ വീട് നിരീക്ഷണത്തിലാക്കുകയും ചെയ്തു. തിങ്കൾ രാവിലെ ഏഴോ‌ടെ കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഭഗവൽ സിങ്ങും ഭാര്യയും.

പോലീസ് ഇവരെ വീട്ടിനുള്ളിൽ 4 മണിക്കൂറോളം ചോദ്യം ചെയ്തു. തുടർന്ന് രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളും ഇവർ‌ കാണിച്ചുകൊടുത്തു. 12 മണിയോടെ പോലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ഇന്നലെ രാവിലെ പോലീസെത്തി. പിന്നാലെ മാധ്യമപ്രവർത്തകർ എത്തിയതോടെയാണു നരബലി നടന്ന വിവരം പുറത്തറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...