പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. കാണാതായി ; അന്വേഷണം ആരംഭിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

പുല്പള്ളി : പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. കെ.എ. എലിസബത്തിനെ കാണാതായി. തിങ്കളാഴ്ചയാണ് എലിസബത്തിനെ കാണാതായത്. സബ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെ  പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്ക് പോയതാണ്  എലിസബത്ത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക നമ്പറിലേക്കും സ്വകാര്യനമ്പറിലേക്കും വിളിച്ചെങ്കിലും രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് കോടതിയിലും ഇവര്‍ എത്തിയിട്ടില്ലെന്ന് വിവരം ലഭിക്കുകയായിരുന്നു. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുള്ള ഒരു പൊതുമേഖലാ ബാങ്കിന്‍റെ എ.ടി.എം. കൗണ്ടറില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പണം പിന്‍വലിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി വൈകിയും അവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളെ വിളിച്ചെങ്കിലും ഇവര്‍ക്കും എലിസബത്ത് എവിടെയാണെന്ന് വിവരമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...