പൂജയിൽ പങ്കെടുത്താൽ അരലക്ഷം രൂപാ നല്‍കാം ; വാഗ്ദാനവുമായി ഷാഫി സമീപിച്ചതായി കൊച്ചി സ്വദേശിനി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൂജയിൽ പങ്കെടുത്താൽ പണം നൽകാമെന്ന വാഗ്ദാനവുമായി ഷാഫി നിരവധി സ്ത്രീകളെ സമീപിച്ചതിന് കൂടുതൽ തെളിവുകൾ. പണം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കൊച്ചി സ്വദേശിനിയാണ് വെളിപ്പെടുത്തിയത്. ഇലന്തൂരിലെ ദമ്പതികള്‍ക്ക് വേണ്ടി പൂജ നടത്തണമെന്നായിരുന്നു ആവശ്യം. ഇതിൽ സഹകരിച്ചാൽ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും ഷാഫി ഒരു ലക്ഷം രൂപയെടുത്ത ശേഷം അരലക്ഷം തനിക്ക് നൽകാമെന്ന് പറഞ്ഞതായും യുവതി പറ‍ഞ്ഞു.

കൊല്ലപ്പെട്ട പത്മയെയും റോസ്​ലിനെയും അടുത്തറിയാമെന്ന് പറഞ്ഞ യുവതി റോസ്​ലിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും പറയുന്നു. റോസ്​ലിനെ ഇലന്തൂരില്‍  കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നും ഷാഫി പറഞ്ഞതായും യുവതി വ്യക്തമാക്കി. ആരെയും കൊല്ലുമെന്നും രക്തം കാണുന്നതിൽ പേടിയില്ലെന്നും ഷാഫി അവകാശപ്പെട്ടതായും രക്ഷപ്പെട്ടത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും യുവതി പറയുന്നു. ഡിണ്ടിഗൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരിയെ ഷാഫി സമീപിച്ചതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...