25 വര്‍ഷം മുമ്പും ഇലന്തൂരില്‍ നരബലി നടന്നിരുന്നു ; അന്ന് ബലിയാടായത് നാലുവയസ്സുകാരി അശ്വതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 25 വര്‍ഷം മുമ്പും ഇലന്തൂരില്‍ നരബലി നടന്നിരുന്നു. അന്ന് ബലിയാടായത് നാലുവയസ്സുകാരി അശ്വതി. 1997സെപ്റ്റംബറിലാണ് ദുര്‍മന്ത്രവാദത്തിനിരയായി നാലരവയസുകാരി ഇലന്തൂരില്‍ കൊല്ലപ്പെട്ടത്. ആര്‍.ശ്രീലേഖ പത്തനംതിട്ട എസ്. പിയായിരിക്കെ കേസ് അന്വേഷിച്ചത് അന്നത്തെ ആറന്മുള എസ്. ഐ കെ.ഹരികൃഷ്ണനാണ്. നരബലി പൂജ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആറന്‍മുള സ്റ്റേഷനില്‍ നിന്ന് പോലീസ് ഇലന്തൂരിലേക്കെത്തിയതെന്ന് അന്ന് എസ്.ഐ ആയിരുന്ന ഹരികൃഷ്ണന്‍ പറയുന്നു. പക്ഷേ അവിടെ എത്തിയപ്പോഴേക്ക് കുട്ടി കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു.

26 ഓളം മുറിപ്പാടുകള്‍ കുട്ടിയുടെ ശരീരത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാധ ഒഴിപ്പിക്കുന്നതിനായാണ് അന്ന് നാല് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇലന്തൂര്‍ പരിയാരത്ത് കമിയാന്‍ കണ്ടത്തില്‍ ശശിരാജപ്പണിക്കരുടെ മകള്‍ നാലുവയസ്സുകാരി അശ്വതി ആണ് ആഭിചാര കര്‍മികളുടെ കത്തിക്കിരയായത്. സംഭവത്തില്‍ ശശിരാജപ്പണിക്കരും സഹോദരനും ഭാര്യമാരും അടക്കം ആറോളം പേര്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....