പോത്തന്‍കോട് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ടത് ബന്ധുക്കള്‍ വന്ന കാര്‍ തന്നെ എന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : പോത്തന്‍കോട് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ടത് ബന്ധുക്കള്‍ വന്ന കാര്‍ തന്നെയെന്ന് കണ്ടെത്തി. വീടിനു മുന്നിലെ റോഡില്‍ കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസ്സുകാരന്‍ റയാന്‍റെ ദേഹത്തു തട്ടിയത് വീട്ടില്‍ വന്ന അതിഥികള്‍ മടങ്ങിയ കാറാണെന്നു കണ്ടെത്തി. വേങ്ങോട് അമ്പാനൂ‍ര്‍ക്കോണം കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹിം, ഫസ്ന ദമ്പതികളുടെ മകന്‍ റയാനെ 10ന് വൈകിട്ട് വീടിനു മുന്നിലെ റോഡില്‍ വാഹനം തട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാറിനരികില്‍ കുഞ്ഞ് കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോഴാണ് ദുരന്തമുണ്ടായതെന്നു കരുതുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വേളാവൂര്‍ സ്വദേശി തൗഫീഖ് (25)നെ പോലീസ് അറസ്റ്റു ചെയ്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഓട്ടോറിക്ഷയില്‍ വന്ന അയല്‍വാസി അബ്ദുല്‍സലാം, റോഡില്‍ കുട്ടി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കാണുമ്പോഴാണ് വീട്ടുകാര്‍ അപകടവിവരം അറിഞ്ഞത്. ജ്യേഷ്ഠന്‍ റയ്ഹാനുമൊത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു റയാന്‍. ഈ സമയത്താണ് അതിഥികള്‍ വന്നു മടങ്ങിയത്. ആയിഷ ഫാത്തിമയാണ് റയാന്‍റെ സഹോദരി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....