Monday, April 29, 2024 9:11 pm

ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടതുപക്ഷ രാഷ്ട്രീയത്തിന് നയവ്യതിയാനം സംഭവിച്ചിട്ടുള്ളപ്പോഴെല്ലാം അതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും രാഷ്ട്രീയത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ധീരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു പ്രൊഫ. ടി.ജെ. ചന്ദ്രചൂഡനെന്ന് ആർ.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ പറഞ്ഞു.

ആർ.എസ്.പി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫാത്തിമാ ഓഡിറ്റോറിയത്തിൽ നടന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്റെ നിര്യാണത്തിലുള്ള അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും മുന്നണി ബന്ധങ്ങളെ ആദർശാധിഷ്ടിതമായി ഇണക്കിചേർക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നെന്ന് അനുശോചന സമ്മേളനം വിലയിരുത്തി. സംസ്ഥാന സെകട്ടറിയേറ്റ് അംഗം അഡ്വ. പി.ജി. പ്രസന്നകുമാർ അനുസ്മരണ പ്രസംഗം നടത്തി.

ആർ.എസ്.പി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ജോർജ്ജ് വറുഗീസ് അദ്ധ്യക്ഷനായ അനുസ്മരണ യോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗങ്ങളായ തോമസ് ജോസഫ്, ആർ.എം. ഭട്ടതിരി, കലാനിലയം രാമചന്ദ്രൻ നായർ, ടി എം സുനിൽ കുമാർ, യു.റ്റി.യു.സി. ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, മണ്ഡലം സെക്രട്ടറിമാരായ ഷഹിദാ ഷാനവാസ്, പൊടിമോൻ കെ. മാത്യു, സജി നെല്ലുവേലിൽ, മധുസൂദനൻ നായർ, പ്രാഫ. ഡി. ബാബു ചാക്കോ, പ്രേംജിത് ശർമ്മ, എ.എം. ഇസ്മയിൽ, ഈപ്പൻ മാത എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’ ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി...

യുജിസി വിലക്കിലും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു ; ഗവര്‍ണര്‍ക്ക്...

0
തിരുവനന്തപുരം: യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന...

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ സി.ബി.ഐ അന്വേഷണം...

വഴിയ്ക്ക് വേണ്ടി അയിരൂർ ഗ്രാമപഞ്ചായത്ത് പടിക്കൽ 300 ദിവസമായി സമരം ചെയ്യുന്ന വയോധിക

0
റാന്നി: അയിരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ വഴിക്കുവേണ്ടി 300 ദിവസമായി സത്യാഗ്രഹ...