Saturday, April 20, 2024 4:01 pm

പഞ്ചായത്ത് അംഗവുമായി വാക്കേറ്റം ; അന്വേഷിക്കാനെത്തിയ പോലീസിനുനേരെ കയ്യേറ്റം, ആക്രമണം : രണ്ട് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുഹൃത്തിന് വായ്പ്പ ശരിയാക്കിക്കൊടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ പോലീസിന് നേരേ കയ്യേറ്റവും ആക്രമണവും രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കുടുത്ത അമ്പലത്തിനു സമീപം ഞായർ വൈകീട്ട് 4 മണിക്കാണ് സംഭവം. കലഞ്ഞൂർ പഞ്ചായത്ത് പതിനാറാം വാർഡ് അംഗം രമ സുരേഷിന് നേരേ തട്ടിക്കയറുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കലഞ്ഞൂർ സന്തോഷ്‌ ഭവൻ വീട്ടിൽ ദിലീപിന്റെ മകൻ അർജുൻ(19), കലഞ്ഞൂർ മൂലശ്ശേരിൽ രാജന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന ആകാശ് (19) എന്നിവരെയാണ് കൂടൽ പോലീസ് പിടികൂടിയത്.

Lok Sabha Elections 2024 - Kerala

പഞ്ചായത്ത് അംഗം കുടുംബശ്രീ മീറ്റിങ്ങിനു എത്തിയപ്പോഴാണ് യുവാക്കൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. സുഹൃത്ത് അർജുന് ലോൺ തരപ്പെടുത്തി കൊടുക്കാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ടാണ് ആകാശ് തട്ടിക്കയറിയത്. ഉടനെ വിവരം മെമ്പർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പാർട്ടിയുമായി യുവാക്കൾ തർക്കമുണ്ടാക്കുകയും തുടർന്ന് കയ്യേറ്റത്തിനും ബലപ്രയോഗത്തിനും ആക്രമണത്തിനും മുതിരുകയുമായിരുന്നു.

രണ്ടാം പ്രതി ആകാശ്, സി പി ഒ രതീഷ് കുമാറിന്റെ കുത്തിനു പിടിച്ച് ഭീഷണിപ്പെടുത്തുകയും ഇടതുകൈത്തണ്ടയിൽ പിടിച്ചുതിരിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളി യൂണിഫോം ഷർട്ട് വലിച്ചുകീറുകയും ബട്ടൺ പൊട്ടിക്കുകയും ചെയ്തു. ഒന്നാം പ്രതി അർജുൻ ചീത്തവിളിച്ചുകൊണ്ട് രതീഷിനെയും കൂടെയുള്ള പോലീസുദ്യോഗസ്ഥനെയും ഉപദ്രവിക്കാൻ ശ്രമിച്ചു. ആകാശ് രാജ് ബാംഗ്ലൂരിൽ ബി എസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്. രതീഷിന്റെ മൊഴിപ്രകാരം പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ ദിജേഷിന്റെ നേതൃത്വത്തിൽ വളരെ പണിപ്പെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എ എസ് ഐ ദേവകുമാർ, എസ് സി പി ഒ വിൻസെന്റ് സുനിൽ, സി പി ഒ രതീഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി:  ലോക്സഭാ തിരഞ്ഞെടുപ്പിൽ  ബിജെപിക്ക് 150 ൽ സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് ...

അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
മസ്‌കത്ത്: ഏപ്രിൽ 23, 25 തിയ്യതികളിൽ ഒമാനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത...

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

മുതുകുളം വടക്ക് ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാല സെമിനാര്‍ സംഘടിപ്പിച്ചു

0
മുതുകുളം : മുതുകുളം വടക്ക് ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാല വൈക്കം...