ആറന്മുളയിൽ 16 വയസ്സുകാരി അഞ്ചുമാസം ഗർഭിണി : 17കാരൻ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പതിനാറു വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സുഹൃത്തിനെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തത്. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരന്‍റെ പേര് വെളിപ്പെടുത്തി. ഇതോടെ കുടുംബം ആറന്മുള പോലീസില്‍ പരാതി നല്‍കുകയും പോലീസ് 17-കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പെണ്‍കുട്ടിയും 17-കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. 2018 മാർച്ച് മുതല്‍ ഇരുവരും സൗഹൃദത്തിലാണ്. 2019-ലെ വേനലവധി സമയത്താണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡനം. രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡനം തുടര്‍ന്നതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള 17-കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...