Sunday, April 27, 2025 6:50 pm

പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ചു ; പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മഞ്ഞുമ്മലിൽ പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനുപിന്നിലും തലയ്ക്കുമെല്ലാം ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് ഏലൂർ പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിൽ കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് കേസ്. കുഞ്ഞിന്റെ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 18നാണ് സംഭവം നടന്നത്. മുത്തച്ഛനെ കാണാനെത്തിയതായിരുന്നു രണ്ടു വയസുകാരനും മാതാപിതാക്കളും. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരനെ പൂവൻ കോഴി കൊത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. അയൽ വാസിയായ ജലീലിന്റെ വീട്ടിൽ വളർത്തുന്ന പൂവൻകോഴിയാണ് കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ചത്. കണ്ണിന്റെ തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തിൽ കൊത്തേറ്റിട്ടുണ്ട്.

കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിൻമാറിയില്ല. മാതാപിതാക്കൾ അടുത്ത് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സരമായി പരുക്കേറ്റിരുന്നു. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പോലീസ് കേസെടുത്തത്. ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കോഴിയെ കൂട്ടിൽ അടച്ചിടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് പരാതിക്കാർ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ വൻ തീപിടുത്തം. രണ്ടു കുട്ടികൾ വെന്തുമരിച്ചു. അപകടത്തിൽ നിരവധി...

ഇറാനിലെ തുറമുഖ സ്‌ഫോടനത്തിൽ മരണം 25 ആയി

0
ഇറാൻ: ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രാജി തുറമുഖത്ത് നടന്ന സ്‌ഫോടനത്തില്‍...

ടാറിങ്ങിളകി കുഴികൾ രൂപപ്പെട്ട പാമല കിൻഫ്ര പാർക്ക്–ആഞ്ഞിലിത്താനം റോഡിലെ വാഹനയാത്ര ദുരിതമാകുന്നു

0
കുന്നന്താനം : ടാറിങ്ങിളകി കുഴികൾ രൂപപ്പെട്ട പാമല കിൻഫ്ര പാർക്ക്–ആഞ്ഞിലിത്താനം റോഡിലെ...

കല്ലൂപ്പാറ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്

0
പത്തനംതിട്ട : കല്ലൂപ്പാറ  ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ...