Wednesday, December 6, 2023 1:45 pm

പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ചു ; പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്

എറണാകുളം : മഞ്ഞുമ്മലിൽ പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനുപിന്നിലും തലയ്ക്കുമെല്ലാം ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് ഏലൂർ പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിൽ കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് കേസ്. കുഞ്ഞിന്റെ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

കഴിഞ്ഞ 18നാണ് സംഭവം നടന്നത്. മുത്തച്ഛനെ കാണാനെത്തിയതായിരുന്നു രണ്ടു വയസുകാരനും മാതാപിതാക്കളും. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരനെ പൂവൻ കോഴി കൊത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. അയൽ വാസിയായ ജലീലിന്റെ വീട്ടിൽ വളർത്തുന്ന പൂവൻകോഴിയാണ് കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ചത്. കണ്ണിന്റെ തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തിൽ കൊത്തേറ്റിട്ടുണ്ട്.

കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിൻമാറിയില്ല. മാതാപിതാക്കൾ അടുത്ത് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സരമായി പരുക്കേറ്റിരുന്നു. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പോലീസ് കേസെടുത്തത്. ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കോഴിയെ കൂട്ടിൽ അടച്ചിടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് പരാതിക്കാർ പറയുന്നു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം ; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി സെന്തില്‍ കുമാർ‍

0
ഡൽഹി : ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം....

രാജ്യത്ത് വില്‍ക്കുന്ന തേനിന്‍റെ ശുദ്ധി പരിശോധിക്കണം ; ഹര്‍ജി തള്ളി സുപ്രീം കോടതി

0
ന്യൂഡൽഹി : രാജ്യത്ത് പല പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേനിന്‍റെ ശുദ്ധി...

നിക്ഷേപ വായ്പാ തട്ടിപ്പ് ; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

0
നൃൂഡൽഹി : രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു....

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...