Friday, May 3, 2024 8:44 pm

മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനു ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫ്ലാറ്റിലുൾപ്പെടെയാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു. പീഡനത്തിനു ശേഷം പ്രതികളായ നിധിൻ, വിവേക്, സുദീപ്, മോഡലും രാജസ്ഥാൻ സ്വദേശിയുമായ ഡിമ്പിൾ ലാമ്പ എന്നിവർ യുവതിയെ ഫ്ലാറ്റിനു മുന്നിലാണ് ഇറക്കി വിട്ടത്.

പള്ളിമുക്കിലെ പബ്ബിന്റെ പാർക്കിങ്ങ് ഏരിയയിൽ കാർ നിർത്തിയിട്ടും പിന്നീട് സഞ്ചരിച്ചും പ്രതികൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അതിനാൽ വാഹനം കടന്ന് പോയ പാതയിലൂടെ പ്രതികളുമായി സഞ്ചരിച്ച് തെളിവെടുക്കും. ഡിമ്പിൾ ലാമ്പയുടെ ഫോൺ കണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്. ലഹരി സംഘങ്ങളുമായും സെക്സ് റാക്കറ്റുമായും ഡിമ്പിൾ ലാമ്പക്ക് ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഫോണിലുണ്ടോയെന്നാകും പരിശോധിക്കുക. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിനു മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവധിക്ക് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി നിര്യാതനായി

0
തൃശൂർ: അവധിക്ക് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ ചാവക്കാട് കടപ്പുറം...

കള്ളക്കടൽ പ്രതിഭാസം : മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ...

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം അതിദാരുണം ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു : രണ്ട് മരണം ; 12 പേര്‍ക്ക്...

0
തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് ജീപ്പില്‍ സഞ്ചരിച്ച...