Thursday, May 23, 2024 2:50 pm

ഓപ്പറേഷൻ കമലയ്ക്ക് നേതൃത്വം നൽകിയ വ്യവസായി കോൺ​ഗ്രസിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: 2019ൽ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാറിനെ താഴെയിട്ട ഓപ്പറേഷൻ കമല പദ്ധതിക്ക് ചരടുവലിച്ച വിവാദ വ്യവസായി കോൺ​ഗ്രസിലേക്ക്. കടലൂർ ഉദയ് ​ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ​ഗൗഡയെ കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. മാണ്ഡ്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ​പ്രയത്നിക്കുമെന്ന് ​ഗൗഡ ഉറപ്പ് നൽകിയതായും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനത്തെ പ്രാദേശിക നേതാക്കൾ അം​ഗീകരിച്ചെന്നും ശിവകുമാർ പറഞ്ഞു.

ഓപ്പറഷൻ കമലക്ക് നേതൃത്വം നൽകിയ വ്യവസായിയെ പാർട്ടിയിലെടുക്കുന്നത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ ശിവകുമാർ പ്രതിരോധിച്ചു. പ്രതിപക്ഷ പാർട്ടിയിലായിരുന്നപ്പോൾ ഉദയ് അവർക്കുവേണ്ടി പലതും ചെയ്തിരിക്കാം. എ മ‍ഞ്ജു, ശ്രീനിവാസ് ​ഗൗഡ, ​ഗുബ്ബി വാസു, ശിവലിം​ഗെ ​ഗൗഡ, മധു ബം​ഗാരപ്പ തുടങ്ങിയ നേതാക്കൾ തിരികെ കോൺ​ഗ്രസിലെത്തി. രാഷ്ട്രീയത്തിൽ പലതരം പ്രേരണകൾ ഉണ്ടാകാമെന്നും അദ്ദേ​ഹം പറഞ്ഞു. രാജ്യം ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു ഓപ്പറേഷൻ കമല.

കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺ​ഗ്രസ്-ജെഡിഎസ് സഖ്യമായതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. എന്നാൽ മന്ത്രിസഭയുടെ മധുവിധു അവസാനിക്കും മുമ്പേ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റി പാളയത്തിലെത്തിച്ച് ബിജെപി അധികാരം പിടിച്ചു. ഓപ്പറേഷൻ കമല എന്നാണ് ബിജെപി നീക്കത്തെ വിശേഷിപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്ക് വധഭീഷണി ; എന്‍ഐഎ ഓഫീസിലേക്ക് അജ്ഞാത ഫോണ്‍കോള്‍

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് അജ്ഞാത...

പ്രതികൂല കാലാവസ്ഥ : കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

0
കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി....

സ്വാതി മലിവാളിന്റെ പരാതി : കെജ്‌രിവാളിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യും

0
ന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതിയിൽ...

സെയ്ന്റ് തോമസ് കോളേജ് ബോട്ടണിവിഭാഗം അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ആചരിച്ചു

0
കോഴഞ്ചേരി : സെയ്ന്റ് തോമസ് കോളേജ് ബോട്ടണിവിഭാഗം അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം...