Tuesday, June 25, 2024 12:01 pm

ഇംഗ്ലീഷ് നമ്മുടെ ഒന്നാം ഭാഷയല്ല; മാതൃഭാഷയിലാണ് നാം ആശയങ്ങള്‍ രൂപപ്പെടുത്തുന്നത് – ചീഫ് ജസ്റ്റിസ്

For full experience, Download our mobile application:
Get it on Google Play

മധുര: മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഹൈക്കോടതി ജഡ്ജിമാരോട് ഭാഷ തടസ്സമാകരുതെന്ന് അഭ്യര്‍ത്ഥിച്ചു. മധുരയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് നമ്മുടെ ആദ്യ ഭാഷയല്ല. നമ്മള്‍ ചിന്തിക്കുന്നതും ആശയങ്ങള്‍ രൂപപ്പെടുത്തുന്നതും മാതൃഭാഷയിലാണ്. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന യുവ അഭിഭാഷകരെ നിരുത്സാഹപ്പെടുത്തരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജുഡീഷ്യല്‍ പ്രാക്ടീസില്‍ ഭാഷ ഒരു തടസ്സമാകരുതെന്നും ചീഫ് ജസ്റ്റിസ് അഭ്യര്‍ത്ഥിച്ചു. സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതിയിലും വിവര്‍ത്തനം ചെയ്യുന്നത് പിന്തുടരുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രാപ്തമാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട്, ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ കണക്കിലെടുത്ത് ഒരു ഭരണഘടനാ ഭേദഗതി ആവശ്യമായി വന്നേക്കാം,” അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സുപ്രീം കോടതിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോപ്പുലർ ഫ്രണ്ട് കേസ് : 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു ; 9...

0
കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17...

അടൂർ കനാൽക്കരയിലെ മാലിന്യം മൂലം ദുർഗന്ധം രൂക്ഷം

0
അടൂർ : കനാൽക്കരയിലെ മാലിന്യം മൂലം ദുർഗന്ധം രൂക്ഷം. ഏഴംകുളം പഞ്ചായത്തിന്റെ...

കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല – എഎ റഹീം എംപി

0
കണ്ണൂര്‍: കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതിൽ പ്രതികരിക്കേണ്ട നിലയിൽ പ്രാധാന്യമില്ലെന്ന്...

പ്ലസ് വൺ : ജില്ലയിൽ ഒഴിവുള്ളത് 4776 സീറ്റുകൾ

0
പത്തനംതിട്ട : പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ ജില്ലയിൽ...