Sunday, April 28, 2024 12:49 pm

വീണ ജോര്‍ജിനെതിരെ വീണ്ടും പരസ്യമായി പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ വീണ്ടും പോസ്റ്റര്‍. ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിപ്പിച്ചത്. കരുവാറ്റ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നിലാണ് മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ചര്‍ച്ച ബില്ല് വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജ് മൗനംവെടിയുക, ഒ സി വൈ എം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ഈസ്റ്റര്‍ രാത്രിയിലെ പോലീസ് അതിക്രമത്തില്‍ മന്ത്രി വീണാ ജോര്‍ജ് മറുപടി പറയുക തുടങ്ങിയവയാണ് പോസ്റ്ററില്‍ ഉള്ളത്. അതേസമയം അടൂരിലും വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച് ഓ.സി.വൈ.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

നേരത്തെയും മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് ഒ സി വൈ എം പ്രവര്‍ത്തകന്‍ ജിനു കളിയിക്കല്‍ പറഞ്ഞു. വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സി.പി.എം അനുഭാവി സോഹില്‍ വി. സൈമണിന്റെ പരാതിയില്‍ പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് പോലീസ് കേസെടുത്തത്. കലാപാഹ്വാനം കൂടാതെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ

0
അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍...

വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രത്തിന്‍റെ  അനീതിക്കെതിരെ പ്രതിഷേധവുമായി സിദ്ധരാമയ്യ

0
ന്യൂഡൽഹി : വരൾച്ചാ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട്...

ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
തട്ടയിൽ : ഒരിപ്പുറത്ത് ഭഗവതി ദേവസ്വം മതപാഠശാലയുടെ വാർഷികാഘോഷവും ആധ്യാത്മിക പഠനശിബിരവും...

ദല്ലാള്‍മാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുത് ; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച...