24.5 C
Pathanāmthitta
Thursday, June 8, 2023 1:31 am
smet-banner-new

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഏപ്രില്‍ 11ന്
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഏപ്രില്‍ 11ന് വൈകുന്നേരം 4.30ന് കൊടുമണ്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജനപ്രതിനിധികള്‍, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കിഫ്ബിയില്‍ നിന്നും 41.18 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതി കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലാണ് നിര്‍മാണം നടത്തുന്നത്. അടൂര്‍, കോന്നി നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ റോഡ്. കായംകുളം – പുനലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആരംഭിച്ച് അടൂര്‍-പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് ഈ റോഡ്. അടൂര്‍, കോന്നി താലൂക്കുകളില്‍ ഉള്‍പ്പെട്ട ഈ റോഡ് എംസി റോഡിനും എന്‍എച്ചിനും സമാന്തരമായി ഏഴംകുളം, കൊടുമണ്‍, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നു. ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാകും. കൂടാതെ ശബരിമല തീര്‍ഥാടകര്‍ക്കും ഏറ്റവും പ്രയോജനകരമായി ഇതു മാറും.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

കുമ്പഴ-മലയാലപ്പുഴ റോഡ് ഉദ്ഘാടനം മുഖ്യമന്ത്രി ഏപ്രില്‍ 11ന് നിര്‍വഹിക്കും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടനം ഏപ്രില്‍ 11ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനവും മുഖ്യപ്രഭാഷണവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതുള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കിയ 18 റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ആറന്മുള, കോന്നി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ് കുമ്പഴ-മലയാലപ്പുഴ റോഡ്. ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാരായ ജെറി അലക്‌സ്, ലാലി രാജു, വിമല ശിവന്‍, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

KUTTA-UPLO
bis-new-up
self
rajan-new

കരുതലും കൈത്താങ്ങും: താലൂക്ക് അദാലത്തില്‍ ഏപ്രില്‍ 15 വരെ പരാതി സമര്‍പ്പിക്കാം
* പരാതികള്‍ പൂര്‍ണമായി സൗജന്യമായി നല്‍കാം
* പരാതികളും അപേക്ഷകളും സ്വീകരിക്കാന്‍ താലൂക്ക് അദാലത്ത് സെന്ററിലും
വെബ്‌സൈറ്റിലും സൗകര്യം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുവാനുള്ള സമയപരിധി ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിച്ചു. പരാതികള്‍ പൂര്‍ണമായും സൗജന്യമായി സമര്‍പ്പിക്കാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക.
പരാതികള്‍ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകള്‍ വഴിയും www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖാന്തരവും സമര്‍പ്പിക്കുന്നതിനു സൗകര്യം ഏര്‍പ്പെുടത്തിയിട്ടുണ്ട്. ഇതു പൂര്‍ണമായും സൗജന്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സമര്‍പ്പിക്കുമ്പോള്‍ 20 രൂപ സര്‍വീസ് ചാര്‍ജ് ഇടാക്കും. പൊതുജനങ്ങളില്‍നിന്നു പരാതികള്‍ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവര്‍ത്തിക്കും. ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍ ( വിവാഹ/പഠന ധനസഹായം ക്ഷേമ പെന്‍ഷന്‍ മുതലായവ), പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കുടിശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, തെരുവ് നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും, വഴിതടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും റേഷന്‍ കാര്‍ഡ് (എപിഎല്‍/ബിപിഎല്‍)ചികിത്സാ ആവശ്യങ്ങള്‍ക്ക്, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും അദാലത്തില്‍ നല്‍കാം. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങള്‍, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിക്കും.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

ഹ്രസ്വകാല / വെക്കേഷന്‍ കോഴ്സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളഡ്ജ് സെന്ററിലൂടെ ഹ്രസ്വകാല / വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ്, പൈത്തോണ്‍ പ്രോഗ്രാമിംഗ്, ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, വേര്‍ഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്‍ഡ് സര്‍വെ, സിസിടിവി ടെക്നോളോജിസ് എന്നീ കോഴ്സുകളിലേക്ക് ഏത് പ്രായക്കാര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടണം.

ക്ലര്‍ക്ക് നിയമനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് താത്കാലികമായി ഒരു ക്ലര്‍ക്കിനെ നിയമിക്കുന്നു. ബികോം ബിരുദവും ടാലിയുമാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി പരിജ്ഞാനം അഭികാമ്യം. താത്പര്യമുളളവര്‍ ഏപ്രില്‍ 19 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് രാവിലെ 10 ന് കോളജില്‍ ഹാജരാകണം.

ക്വട്ടേഷന്‍ തീയതി നീട്ടി
പത്തനംതിട്ട ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ഏപ്രില്‍ 12 ന് നിശ്ചയിച്ചിരുന്ന ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഏപ്രില്‍ 13 വരെയും ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുന്ന സമയം അന്നേ ദിവസം മൂന്നുവരെയും നീട്ടിവച്ചിരിക്കുന്നു. ഫോണ്‍ : 0468-2322014.

ബയോമെട്രിക് മസ്റ്ററിംഗ്
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2022 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയ എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30 ന് മുന്‍പായി അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് പുരോഗമിക്കുന്നു
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, വിവിധ ക്ഷേമ നിധികളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നടപ്പാക്കി വരുന്ന മസ്റ്ററിങ് പത്തനംതിട്ട ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതിനകം 31022 ഗുണ ഭോക്താക്കള്‍ മസ്റ്ററിങ് നടത്തിക്കഴിഞ്ഞു. സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവു പ്രകാരം ഐടി മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ ജൂണ്‍ 30 വരെ മസ്റ്ററിങ് നടത്തുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക യൂസര്‍ ഐഡിയും പാസ് വേഡും നല്‍കിയിട്ടുണ്ട്. മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തില്‍ അക്ഷയ കേന്ദ്രങ്ങളിലും പിന്നീട് വാര്‍ഡ് തല ക്യാമ്പുകള്‍ ക്രമീകരിച്ചും മസ്റ്ററിങ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിങ് നടത്തുന്നതിന് 30 രൂപയാണ് ഫീസ്. കിടപ്പു രോഗികള്‍ക്കും, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും വീടുകളില്‍ എത്തി മസ്റ്ററിങ് നടത്തുന്നതിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നതിന് 50 രൂപയാണ് ഫീസ്. മസ്റ്ററിങ് നടത്തുന്നതിന് സര്‍ക്കാര്‍ സംസ്ഥാന ഐടി മിഷന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഉത്തരവ് നല്‍കിയിട്ടുള്ളതെന്നും, ഇക്കാരണത്താല്‍ ഗുണഭോക്താക്കള്‍ ഈ സേവനത്തിനായി അക്ഷയ കേന്ദ്രങ്ങളെ മാത്രമേ സമീപിക്കാവൂവെന്നും ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ് അറിയിച്ചു.

പരിശോധന നടത്തും
നിരോധിത ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നാളെ (11) മുതല്‍ പരിശോധന നടത്തി ഫൈന്‍ ഈടാക്കുകയും കേസ് എടുക്കുകയും ചെയ്യുമെന്ന് ഇലന്തൂര്‍ പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ് അറിയിച്ചു. ഫോണ്‍ :9496042643

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow