Friday, April 19, 2024 12:31 pm

കഞ്ചാവുമായി അന്യസംസ്ഥാനതൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സിലിഗുഡിസ്വദേശി ഉസ്മാന്റെ മകൻ ദുലാൽ (34) ആണ് 360 ഗ്രാം കഞ്ചാവുമായി പന്തളം പോലീസിന്റെ പിടിയിലായത്. ഇയാൾ ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞിടെ പന്തളത്ത് കഞ്ചാവുമായി പിടിയിലായ പ്രതിയിൽ നിന്നും കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സാഹസികനീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്.

Lok Sabha Elections 2024 - Kerala

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. പന്തളം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് ദുലാൽ. 11 വർഷമായി പന്തളത്തു വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മേസ്തിരിപ്പണിയുടെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇവിടെ ശേഖരിച്ചുവച്ചശേഷം അതിഥി തൊഴിലാളികൾക്കും തദ്ദേശീയർക്കും വിറ്റുവരികയായിരുന്നെന്ന് പ്രതി സമ്മതിച്ചു.

ഒരാഴ്ചയായി പ്രത്യേകപോലീസ് സംഘം കഞ്ചാവ് കച്ചവടക്കാരെ കേന്ദ്രീകരിച്ച് പരിശോധന തുടർന്നു വരികയാണ്. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിൽ സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിവന്നത്. താമസിക്കുന്ന ഇടത്തിനു സമീപം കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിൽ എസ് ഐ ഗ്രീഷ്മ ചന്ദ്രൻ, എസ് സി പി ഓമാരായ സഞ്ചയൻ, ശരത്, സി പി ഓമാരായ അൻവർഷാ, അമീഷ്, രഞ്ജിത്ത് എന്നിവരാണ് ഉള്ളത്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു ; യുവാവിന് ദാരുണാന്ത്യം

0
എറണാംകുളം: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായി യുവാവ്...

പടയണിയുടെ ആറാംരാവായ ഇന്ന് കടമ്മനിട്ടക്കാവിൽ അടവി ആവേശം വിതയ്ക്കും

0
കടമ്മനിട്ട : കടമ്മനിട്ടക്കാവിൽ ഇന്ന് അടവിയുടെ ആരവം. പടയണിയുടെ ആറാംരാവായ ഇന്ന്...

കുതിച്ചുപായുന്ന ലോറിയുടെ ടയറിനടിയിൽ ബൈക്ക്; ഫുട്ബോർഡിൽ യുവാവ്, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്…!

0
ഹൈദരബാദ്: ലോറി ഇടിച്ച് ഫുട്ബോർഡിൽ കുടുങ്ങിയ ബൈക്ക് യാത്രികനുമായി ലോറി കുതിച്ച്...

നാശത്തിന്‍റെ വക്കില്‍ ഏനാത്ത് ചന്ത ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

0
ഏനാത്ത് : ഒരുകാലത്ത് വലിയ ആൾ തിരക്കുണ്ടായിരുന്ന ഏനാത്ത് ചന്ത ഇപ്പോൾ...