വീണ ജോര്‍ജിനെതിരെ വീണ്ടും പരസ്യമായി പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ വീണ്ടും പോസ്റ്റര്‍. ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിപ്പിച്ചത്. കരുവാറ്റ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നിലാണ് മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ചര്‍ച്ച ബില്ല് വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജ് മൗനംവെടിയുക, ഒ സി വൈ എം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ഈസ്റ്റര്‍ രാത്രിയിലെ പോലീസ് അതിക്രമത്തില്‍ മന്ത്രി വീണാ ജോര്‍ജ് മറുപടി പറയുക തുടങ്ങിയവയാണ് പോസ്റ്ററില്‍ ഉള്ളത്. അതേസമയം അടൂരിലും വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച് ഓ.സി.വൈ.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

നേരത്തെയും മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് ഒ സി വൈ എം പ്രവര്‍ത്തകന്‍ ജിനു കളിയിക്കല്‍ പറഞ്ഞു. വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സി.പി.എം അനുഭാവി സോഹില്‍ വി. സൈമണിന്റെ പരാതിയില്‍ പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് പോലീസ് കേസെടുത്തത്. കലാപാഹ്വാനം കൂടാതെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...