Friday, May 24, 2024 6:47 am

ശബരിമല തീര്‍ഥാടകര്‍ക്ക് അവഗണന ; വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് ഇല്ല – പ്രതിഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : കേരളത്തിന് അനുവദിച്ച വന്ദേഭരത് എക്സ് പ്രസ്  ട്രെയിനിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ അടൂർ റെയിൽവേ ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. ലക്ഷക്കണക്കിന്‌ ശബരിമല തീര്‍ഥാടകര്‍ ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ അവഗണിച്ചത് പ്രതിഷേധാര്‍ഹം തന്നെയാണ്. മവേലിക്കര എം.പി. കൊടുക്കുന്നിൽ സുരേഷും വിവിധ രാഷ്ട്രീയ  സമൂഹ്യ സംഘടനകളും ആവശ്യപ്പെട്ടിട്ടും അധികൃതർ സ്റ്റോപ്പ് അനുവദിച്ചില്ല. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലുള്ളവർക്കും വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല , ചെറുകോൽപുഴ , മരാമൺ , പരുമല, കുമ്പനാട് , കളമല എന്നിവിടങ്ങളില്‍ എത്തുന്നവർക്കും ടൂറിസ്റ്റുകൾക്കും ഏറെ പ്രയോജനകരമാണ് ചെങ്ങന്നൂർ സ്റ്റേഷൻ.

കൗൺസിൽ പ്രസിഡന്റ് ആർ. പത്മകുമാറിന്റെ അധ്യക്ഷതയിൽ അടൂരിൽ കൂടിയ പ്രതിഷേധയോഗത്തിൽ ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത്, വർഗ്ഗീസ് അലക്സാണ്ടർ, ജോൺസൺ കുളത്തുംകരോട്ട് , വി.കെ. സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര മന്ത്രി വി. മുരളിധരന് നിവേദനം നല്‍കുന്നതിനും ശക്തമായ പ്രതിഷേധപരിപാടികൾ തുടരുന്നതിനും യോഗം തീരുമാനിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി...

പെരിയാറിലെ മത്സ്യക്കുരുതി ; പത്ത് കോടിയിലേറെ നഷ്ടമെന്ന് കണ്ടെത്തൽ

0
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മത്സ്യകർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഷറീസ്...

വീണ്ടും ബാർ കോഴയ്ക്ക് നീക്കം ; മദ്യനയത്തിലെ ഇളവിനായി കോടികൾ പിരിച്ച് നൽകാൻ നിർദ്ദേശം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി...

പാളയം എല്‍എംഎസ് പള്ളിയിലെ സംഘര്‍ഷം : വിശ്വാസികളെ പോലീസ് വിരട്ടിയോടിച്ചു ; ഭരണം തഹസീല്‍ദാര്‍...

0
തിരുവനന്തപുരം: സിഎസ്ഐ സഭ ദക്ഷിണകേരള ഇടവകയുടെ ഭരണത്തെചൊല്ലിയുള്ള തർക്കത്തില്‍ തിരുവനന്തപുരം പാളയം...