പെരിയാറിലെ മത്സ്യക്കുരുതി ; പത്ത് കോടിയിലേറെ നഷ്ടമെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൽ മത്സ്യകർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫിഷറീസ് വകുപ്പ് ഇന്ന് സമർപ്പിക്കും. മത്സ്യകർഷകർക്കും തൊഴിലാളികൾക്കും പത്തു കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫിഷറീസ് വകുപ്പിൻറെ പ്രാഥമിക കണ്ടെത്തൽ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മത്സ്യകർഷകരുടെ നാശനഷ്ടം സംബന്ധിച്ച ഫിഷറീസ് വകുപ്പിന്റെ കണക്കെടുപ്പ് ഇന്നത്തോടെ അവസാനിക്കും. ഇന്ന് ഉച്ചയോടെ സബ് കലക്ടർക്ക് റിപ്പോർട്ട് കൈമാറും. പെരിയാറിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടം കൂടി കണക്കിലെടുത്ത് 10 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഫിഷറീസ് വകുപ്പ് കണക്കാക്കുന്നത്.

കുഫോസ് നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയും തുടരുകയാണ്.പെരിയാറിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുന്ന സംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടുകളെല്ലാം ഏകീകരിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പെരിയാറിലെ രാസമാലിന്യം സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന പരിസ്ഥിതി പ്രവർത്തകരുമായി ഇന്ന് സബ് കലക്ടർ കൂടിക്കാഴ്ച നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...