Friday, May 3, 2024 6:51 am

പൊന്നാനിയിലെ ഉല്ലാസബോട്ട് സർവിസ് താൽക്കാലികമായി നിർത്തും

For full experience, Download our mobile application:
Get it on Google Play

പൊ​ന്നാ​നി: മലപ്പുറം ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന പൊ​ന്നാ​നി​യി​ലെ ഉ​ല്ലാ​സ​ബോ​ട്ട് സ​ർ​വി​സ് ഇ​നി സു​ര​ക്ഷ സം​വി​ധാ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മ​തി​യെ​ന്ന് ന​ഗ​ര​സ​ഭ തീ​രു​മാ​നം. ഫി​റ്റ്ന​സ്, മ​റ്റ് രേ​ഖ​ക​ൾ എ​ന്നി​വ തു​റ​മു​ഖ വ​കു​പ്പ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ ബോ​ട്ടു​ക​ൾ സ​ർ​വി​സ് ന​ട​ത്താ​നാ​കൂ. ഇ​തി​ന് മു​ന്നോ​ടി​യാ​യി ബോ​ട്ടു​ട​മ​ക​ളു​ടെ യോ​ഗ​വും ചേ​രും. സു​ര​ക്ഷ​യി​ല്ലാ​തെ​യും, മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​മാ​ണ് പൊ​ന്നാ​നി​യി​ൽ ബോ​ട്ടു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച പൊ​ന്നാ​നി ത​ഹ​സി​ൽ​ദാ​ർ ജി​ല്ല ക​ല​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വേ​ന​ല​വ​ധി ആ​ഘോ​ഷി​ക്കാ​ൻ പൊ​ന്നാ​നി​യി​ലെ നി​ള​യോ​ര പാ​ത​യി​ൽ ദി​വ​സേ​നയെത്തു​ന്നത് ആ​യി​ര​ങ്ങ​ൾ. ഇ​വ​രി​ല​ധി​ക​വും ബോ​ട്ട് സ​വാ​രി ല​ക്ഷ്യ​മാ​ക്കിയുള്ളവരാണ്. ഇ​രു​പ​തോ​ളം യാ​ത്രാ​ബോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.തി​ര​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ ക​യ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തി​ന്റെ ഇ​ര​ട്ടി​യോ​ളം പേ​രെ ക​യ​റ്റി​യാ​ണ് പ​ല ബോ​ട്ടു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഇ​രു​ട്ട് വീ​ഴും മു​മ്പ് സ​ർ​വീ​സ് നി​ർ​ത്ത​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും പാ​ലി​ക്കാ​റി​ല്ല.

മി​ക്ക ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി 7.30 വ​രെ സ​ർ​വീ​സ് നീ​ളും. പാ​ത​യോ​ര​ങ്ങ​ളി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കൂ​രി​രു​ട്ടാ​ണ് ഈ ​മേ​ഖ​ല​യി​ൽ. പു​ഴ​യു​ടെ ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ ബോ​ട്ടു​ക​ൾ ഒ​രു​മി​ച്ച് ക​ട​ന്നു​പോ​കു​ന്ന​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണ്. അ​ഴി​മു​ഖ​ത്തി​ന് കു​റു​കെ സ​വാ​രി​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും മി​ക്ക ബോ​ട്ടു​ക​ളും ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ ഓ​ള​ങ്ങ​ൾ ബോ​ട്ടു​ക​ളു​ടെ നി​യ​ന്ത്ര​ണം തെ​റ്റി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്. നി​ർ​ത്താ​നാ​കു​ന്ന സ​മ​യ​മെ​ത്തി​യാ​ൽ തീ​ര​ത്ത് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രെ കു​ത്തി​നി​റ​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചുവപ്പ് തെളിയുമ്പോള്‍ ചില വാഹനങ്ങള്‍ ഇടതു ഭാഗം ചേര്‍ത്തു നിര്‍ത്തി വഴി തടസപ്പെടുത്തുന്നു ;...

0
കോഴിക്കോട്: ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഇടതുഭാഗത്തേക്ക് തടസമില്ലാതെ കടന്നുപോകാവുന്ന...

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല ; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

0
തിരുവനന്തപുരം: പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ...

മദ്യനയക്കേസ് ; കെജ്‌രിവാളിൻ്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള...

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി ; ദൂരുഹത

0
കൊല്ലം: എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. പറക്കോട്...