ഗസ്സ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണം. പത്തുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലർച്ചെ രണ്ടുമണിക്കായിരുന്നു ആക്രമണം. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ആക്രണമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. കഴിഞ്ഞ ദിവസം അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ രണ്ട് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സൈന്യം മേഖലയിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തൂൽകറമിനടുത്തുള്ള നൂർ ശംസ് അഭയാർത്ഥി ക്യാംപിലാണ് ഇസ്രായേൽ സൈന്യം പരിശോധനയ്ക്കെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡിനിടെ യുവാക്കൾക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033