Saturday, May 4, 2024 1:34 pm

ഓൺലൈൻ അടിവസ്ത്ര വ്യാപാര സൈറ്റില്‍ നിന്നും സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രമുഖ ഓണ്‍ലൈന്‍ അടിവസ്ത്ര വ്യാപാര സൈറ്റായ സിവാമേയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം സ്ത്രീകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. വസ്ത്രങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളായ സ്ത്രീകള്‍ സിവാമേയില്‍ നല്‍കിയിരുന്ന സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് വിവരം. ഇത് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ നല്കിയ പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, മേല്‍വിലാസം, മെഷര്‍മെന്റ് വിശദാശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ നിലവില്‍ ചോര്‍ന്നിരിക്കുന്നത് എന്നാണ് വിവരം.

500 ഡോളര്‍ ക്രിപ്‌റ്റോകറന്‍സി നല്കിയാല്‍ സിവാമേയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങുന്നവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനത്തോടെ 15000 ലധികം സ്ത്രീകളുടെ സ്വകാര്യ ഡാറ്റകള്‍ സാമ്പിളായി പങ്കു വെച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സാമ്പിള്‍ഡാറ്റ കാണിച്ചാണ് വിലപേശല്‍ നടത്തുന്നത്. സാമ്പിള്‍ ഡേറ്റയിലെ സ്ത്രീകളുടെ വിവരങ്ങള്‍ അന്വേഷിച്ച് പോയപ്പോഴാണ് അവരൊക്കെ സിവാമേയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങിയവരാണെന്ന് വ്യക്തമായതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ടെക് സൈറ്റുകള്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി ; ചിലർക്ക് പണത്തോട് ആർത്തി – കെ മുരളീധരൻ

0
തൃശ്ശൂർ : കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കെ....

കനത്ത ചൂട് ; ചൂരക്കോട് ശ്രീനാരായണപുരത്തെ കിണറുകൾ മിക്കതും വറ്റി

0
ചൂരക്കോട് : ചൂരക്കോട് ശ്രീനാരായണപുരത്തെ കിണറുകൾ മിക്കതും വറ്റിത്തുടങ്ങി. മഴ കുറവായതാണ്...

ചട്ടലംഘനം : മൂന്ന് സഹകരണ ബാങ്കുകൾ പണം കെട്ടിവെക്കണമെന്ന് ആർബിഐ

0
ന്യൂഡൽഹി : മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്...

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു ; പകരം ഓറഞ്ച് അലർട്ട് ; രാത്രി...

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും...