31 C
Pathanāmthitta
Friday, June 2, 2023 2:17 pm
smet-banner-new

അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു : മന്ത്രി ജി.ആര്‍. അനില്‍

റാന്നി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതുവരെ അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും പട്ടയം ലഭിക്കാനുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അത് വിതരണം ചെയ്യും. പട്ടയം, ചികിത്സാ സഹായങ്ങള്‍ ആവശ്യങ്ങള്‍ക്കായി കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്ന വരുടെ പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തും. അത്തരം കാര്യങ്ങളില്‍ യാതൊരു ആശങ്കയുടേയും ആവശ്യമില്ല.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെ പരിഹാരം കാണാന്‍ സാധിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ നടന്ന അഞ്ച് താലൂക്ക് തല അദാലത്തിലൂടെ 1271 പരാതികള്‍ക്കാണ് ഉടനടി പരിഹാരം കണ്ടെത്താനായത്. അദാലത്തില്‍ പുതുതായി 827 പരാതികള്‍ ലഭിച്ചു. ലഭിക്കുന്ന പുതിയ പരാതികളുടെ കാര്യത്തിലും പൊതുജനങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും അദാലത്തില്‍ പരിഗണിക്കുന്ന അതേ ഗൗരവത്തോടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

KUTTA-UPLO
bis-new-up
self
rajan-new

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് പൂർണതയിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വലിയ പരിശ്രമമാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. അദാലത്തുകള്‍ കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ അവസാനിക്കുന്നില്ലെന്നും തുടര്‍വിലയിരുത്തലുകളും നടപടികളും കൃത്യമായി ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന തരത്തിലാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പൊതുജനങ്ങളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മലയോരമേഖലകളില്‍ വനസൗഹൃദസദസും, തീരമേഖലകളില്‍ തീരസദസും സംഘടിപ്പിച്ചു. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന സര്‍വേ നടത്തി ദരിദ്രരെ ദത്തെടുത്ത സര്‍ക്കാരാണ്. ജനങ്ങളുടെ കാവല്‍ക്കാരാകുകയാണ് ഭരണകൂടത്തിന്റെ ചുമതലയെന്ന് അടിവരയിട്ട് ഉറപ്പിച്ച സര്‍ക്കാരാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലിയ പരിശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സങ്കടത്തോടെ പരാതി പറയാന്‍ അദാലത്തിലേക്ക് എത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ച് പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മല്ലപ്പള്ളിയില്‍ നടന്ന അദാലത്തില്‍ ഭൂരിപക്ഷം പരാതികളും പരിഹരിച്ചിരുന്നു. 11 ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ മല്ലപ്പള്ളിയില്‍ വിതരണം ചെയ്തു.

അദാലത്ത് സംഘടിപ്പിക്കുന്നതിനായി റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഏകോപനമാണ് നടത്തിയത്. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി. കെ-സ്റ്റോറും, വാതില്‍പ്പടി സേവനവുമൊക്കെ റാന്നി മണ്ഡലത്തിലേക്കും എത്തിക്കാന്‍ മന്ത്രി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും എം എല്‍ എ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിഎം ബി.രാധാകൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രകാശ്, അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിന്ദു റെജി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാമോഹന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, സിവില്‍ സപ്ലൈസ് ജില്ലാ ഓഫീസര്‍ എം.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow