Sunday, June 16, 2024 10:47 am

ബിഹാറിൽ തിങ്കളാഴ്ച വിശ്വാസവോട്ട് ; ജെഡിയു എംഎൽഎമാരെ കാണാനില്ലെന്ന് അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

പട്‌ന : നിന്നനില്‍പ്പില്‍ മറുകണ്ടം ചാടുന്നതില്‍ വിദഗ്ധനാണ്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആ നിതീഷ് കുമാറിന് തിങ്കളാഴ്ച അഗ്നിപരീക്ഷയാണ്. മഹാസഖ്യംവിട്ട് വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ നാളെ ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്.

നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവിലെ അഞ്ച് എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വത്തിന് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കളി കാണാനിരിക്കുന്നതേയുള്ളൂവെന്ന മുന്‍ ഉപമുഖ്യന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു. കളി കാണാമെന്ന് ഭരണപക്ഷവും മറുപടി നല്‍കിയിട്ടുണ്ട്.

എംഎല്‍എമാരെ പാര്‍ട്ടികള്‍ പരസ്പരം ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ ബിഹാറില്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് പാര്‍ട്ടികളെല്ലാം തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൂ​ലി​യെ ചൊ​ല്ലി ത​ർ​ക്കം ; പിന്നാലെ തൊ​ഴി​ലു​ട​മ​യെ ജീ​വ​ന​ക്കാ​ര​ൻ കു​ത്തികൊലപ്പെടുത്തി

0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കൂ​ലി ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് തൊ​ഴി​ലു​ട​മ​യെ കു​ത്തി​ക്കൊ​ന്നു....

സ്ത്രീയെ കൊന്ന് ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി ; സംഭവം യു.എസിൽ

0
മയാമി: 41കാരിയായ സ്ത്രീയെ കൊന്ന് ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി. യു.എസിലെ ഫ്ലോറിഡയിലാണ്...

‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ ; ബാബരിയുടെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്‌തകം

0
ന്യൂഡൽഹി: ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്തകം. പ്ലസ് ടു...

ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും കിട്ടിയില്ല ; വിമർശനവുമായി...

0
തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തുറന്നടിട്ട് സിപിഐഎം നേതാവ്...