Wednesday, May 8, 2024 11:17 am

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ബ്രിട്ടിഷുകാര്‍ നല്‍കിയത് 13.9 ബില്യന്‍ പൗണ്ട്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് രാജ്യം നട്ടം തിരിയുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടിഷുകാര്‍ 13.9 ബില്യന്‍ പൗണ്ട് (ഏകദേശം 1,463,07 കോടി ഇന്ത്യന്‍ രൂപ) സംഭാവന നല്‍കിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും സമ്പന്നമായ ചില പ്രദേശങ്ങളിലെ ആളുകള്‍ ഉദാരമതികളാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2022 ലെ കണക്കിനേക്കാള്‍ 9% വര്‍ധനവാണ് 2023 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ല്‍ 12.7 ബില്യന്‍ പൗണ്ടാണ് ബ്രിട്ടിഷുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍ (സിഎഎഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യുകെയിലെ ഏറ്റവും ദരിദ്രമായ ചില പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം കുടുംബ വരുമാനത്തിന്റെ അനുപാതമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയതായും കാണിക്കുന്നു.

ബ്രിട്ടനിലെ 75% മുതിര്‍ന്നവരും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ സംഭാവന നല്‍കല്‍, സന്നദ്ധപ്രവര്‍ത്തനം, സ്‌പോണ്‍സര്‍ ചെയ്യല്‍ എന്നിവയുള്‍പ്പെടെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനമെങ്കിലും ചെയ്തു. യു. കെ യുടെ അംഗരാജ്യങ്ങളായ സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരുമാനത്തിന് അനുപാതമായി ഇംഗ്ലണ്ടിലേതിനേക്കാള്‍ കൂടുതല്‍ തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയെന്നും സി എ എഫ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഏറ്റവും അവശതയുള്ള ഭാഗങ്ങളിലൊന്നായ ബെല്‍ഫാസ്റ്റ് വെസ്റ്റിലെ ജനങ്ങളില്‍ നാലിലൊന്ന് (28.5%) ആളുകളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. എങ്കില്‍ പോലും അവരുടെ കുടുംബ വരുമാനത്തിന്റ ശരാശരി 2.2% അവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പഞ്ചാബിലെ കർഷക രോഷത്തിൽ ഭയന്ന് ബി.ജെ.പി സ്ഥാനാർഥികഥികൾ ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

0
ഛണ്ഡീഗഢ്: പഞ്ചാബിൽ കർഷക രോഷം ഭയന്ന് ബി.ജെ.പി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ...

പാ​നൂ​ർ വി​ഷ്ണു​പ്രി​യ കൊലക്കേസ് ; ഇ​ന്ന് വി​ധി

0
ത​ല​ശേ​രി: പാ​നൂ​ർ വ​ള​ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ വ​ധ​ക്കേ​സി​ൽ ഇ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ്...

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, ഇനി ഗർഭിണി എന്ന് പറയില്ല ; സുപ്രീം കോടതി

0
ഡൽഹി: സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നതെന്നും അതിനാൽ ഗർഭിണി എന്ന അർത്ഥം...

സ്പീഡ് ​ഗവർണർ ഊരിയാൽ നടപടി ; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും ; ടിപ്പർ...

0
തിരുവനന്തപുരം: അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി...