Sunday, May 12, 2024 7:55 pm

പാലക്കാട് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ചു ; ഗുരുതരാവസ്ഥയിലെന്ന് വിവരം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

തൊഴിലുറപ്പ് തൊഴിലാളിയാണ് തത്ത. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണി കൂടിയാണ് ഇവര്‍. ഇങ്ങനെയൊരു ദുരന്തം വന്നെത്തിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബവും. പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്നൊരു പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വീട്ടുപരിസരത്ത് വെച്ചാണ് തത്തയ്ക്ക് നേരെ ഇത്തരത്തില്‍ ക്രൂരമായൊരു ആക്രമണമുണ്ടായിരിക്കുന്നത് എന്നത് ഇനിയും പ്രദേശത്ത് ആശങ്ക പരത്തുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി : എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത...

0
ബംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി...

നഴ്സസ് വാരാഘോഷം ജില്ലയിലുടനീളം സമുചിതമായി ആചരിച്ചു

0
പത്തനംതിട്ട : നഴ്സസ് വാരാഘോഷം ജില്ലയിലുടനീളം സമുചിതമായി ആചരിച്ചു. റാലികളും യോഗങ്ങളും...

അത്തിക്കയം – കടുമീൻചിറ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കരാർ കമ്പനിയുടെ കോൺക്രീറ്റ് മിക്സിംഗ് വാഹനം...

0
റാന്നി : അത്തിക്കയം - കടുമീൻചിറ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കരാർ...

റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസ് തലവനെക്കുറിച്ച് വിവരം തരാം : ഇസ്രയേലിനോട് സിഐഎ

0
ടെൽ അവീവ്∙ റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം...