Thursday, May 16, 2024 2:36 pm

ജസ്റ്റ് മാരീഡ് ; വിവാഹദിവസം താലികെട്ടാൻ വരൻ എത്തിയത് അടിച്ചുപൂസായി ; പിന്നാലെ വധു പിണങ്ങിപോയി, ഒടുവിൽ ട്രീറ്റ് നൽകാൻ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു….!

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്വന്തം വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ യുവാവിനെ വിവാഹ വേഷത്തിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം നടന്നത്. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി.വിവാഹ ചടങ്ങുകൾക്കായി പള്ളിമുറ്റത്തെത്തിയ വരൻ പാടുപെട്ടാണ് കാറിൽ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതൽ വഷളായി. വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയ വൈദികനോട് പോലും ഇയാൾ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴും വരൻ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

ഇതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിരുന്നു നാട്ടിലെത്തിയത്. ഇയാൾ രാവിലെ മുതൽ മദ്യപാനം തുടങ്ങിയിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഒടുവിൽ വധുവിന്റെ വീട്ടുകാർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘വിവാഹസമ്മാനങ്ങളുടെ ലിസ്റ്റ് വധൂവരന്മാർ സൂക്ഷിക്കണം ; ഭാവിയിൽ ആവശ്യം വന്നേക്കാം’ ; അലഹബാദ് ഹൈക്കോടതി

0
ലഖ്‌നൗ: വിവാഹസമയത്ത് തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ വധൂവരന്മാർ ലിസ്റ്റ് ആക്കി സൂക്ഷിക്കണമെന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് അവയവംമാറി ശസ്ത്രക്രിയ നടത്തി

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് അവയവംമാറി ശസ്ത്രക്രിയ...

ചൂലിന് വോട്ടുചെയ്താല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരില്ല ; കെജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി സുപ്രീംകോടതിയില്‍

0
ന്യൂ ഡല്‍ഹി : തെരഞ്ഞെടുപ്പ് റാലികളിലെ അരവിന്ദ് കേജ്രിവാളിന്‍റെ പ്രസംഗത്തിനെതിരെ ഇഡി...

ഒമാനില്‍ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

0
തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെത്തുടർന്ന് ഭാര്യയ്ക്ക് അവസാനമായൊന്ന്...