Saturday, July 20, 2024 9:51 pm

നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ഷീ ലോഡ്‌ജ്‌ തുറക്കുന്നില്ല ; പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  നഗരസഭ ആരംഭിച്ച ഷീ ലോഡ്‌ജ്‌ നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും തുറന്നു കൊടുത്തിട്ടില്ല. രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ഷീ ലോഡ്‌ജിൽ വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാൻ നഗരസഭാ അധികൃതർക്ക് സാധിക്കാത്തതിനാൽ പ്രതിഷേധം ശക്തമാണ്.  40 ലക്ഷം രൂപ ചെലവാക്കി ഒന്നാം ഘട്ടമാണ് പൂർത്തിയാക്കിയത്. അടുത്ത ഘട്ടത്തിൽ 40 ലക്ഷം രൂപ കൂടി മുടക്കി രണ്ടാമത്തെ നില പൂർത്തിയാക്കാനാണ് ഉദ്ദേശം.

പൂർത്തിയായ കെട്ടിടത്തിൽ ഒരു മുറി, 4 പേർക്ക് വീതം താമസിക്കാവുന്ന 2 ഡോർമിറ്ററി, അടുക്കള, ഡൈനിംഗ് ഹാൾ, ഓഫീസ് മുറി, പൊതുടോയ്ലറ്റ്, വരാന്ത, ചുറ്റുമതിൽ എന്നിവയുണ്ട്. മുറിയും ഡോർമിറ്ററികളും ഓഫീസ് മുറിയും അറ്റാച്ച്ഡ് ആണ്. നഗരസഭാ സ്വാകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ. ടി.സി. ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് സമീപമാണ് ഷീ ലോഡ്‌ജ്‌ നിർമ്മിച്ചിട്ടുള്ളത്. സ്ത്രീകളോടൊപ്പം എത്തുന്ന 12വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും ഷീ ലോഡ്‌ജിൽ താമസ സൗകര്യം ലഭിക്കുമെന്നും ഷീ ലോഡ്‌ജിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റ് നടത്തുമെന്നും തുടക്കത്തിൽ നഗരസഭ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്രയും സൗകര്യങ്ങൾ ഒരുക്കിയെങ്കിലും രണ്ടു വർഷമായി ഉപയോഗമില്ലാതെ കിടക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജുനെ ഇന്നും കണ്ടെത്താനായില്ല ; പ്രദേശത്ത് ശക്തമായ മഴ, തിരച്ചിൽ അവസാനിപ്പിച്ചു

0
അങ്കോള: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ ജൂലൈ 30...

ഫാ. ഡോ. ടിജെ ജോഷ്വാ അന്തരിച്ചു

0
പത്തനംതിട്ട : മലങ്കരസഭ ഗുരു രത്നം എന്നറിയപ്പെടുന്ന ഫാ. ഡോ. ടി.ജെ...

രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം

0
പത്തനംതിട്ട: രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം. 44 കൂട്ടങ്ങളോടെയുള്ള...