‘ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരുടെ ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത് ‘ ഇ.ഡിയോട് ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ബോംബെ: സമന്‍സ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവര്‍ക്ക് ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത് എന്ന് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റിനോട് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു. രാത്രിയില്‍ മൊഴി രേഖപെടുത്തരുതെന്നും, പകലോ, പുലര്‍ച്ചയോ മാത്രമേ മൊഴികള്‍ രേഖപെടുത്തത്താവൂ എന്നും ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അറസ്റ്റിനെ ചോദ്യംചെയ്ത 64-കാരനായ റാം ഇസ്രാനിയെന്ന മുതിര്‍ന്ന പൗരന്‍ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവര്‍ സമ്മതിച്ചാല്‍ പോലും രാത്രി ഉറക്കം നിഷേധിച്ചുകൊണ്ടുള്ള മൊഴി എടുക്കല്‍ അപലപനീയമാണെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും അത് ഇല്ലാതാക്കുന്നത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു.

സമന്‍സ് പുറപ്പെടുവിക്കുമ്പോള്‍ മൊഴി രേഖപ്പെടുത്തേണ്ട സമയം സംബന്ധിച്ച് സര്‍ക്കുലര്‍ / മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇ.ഡിയോട് നിര്‍ദ്ദേശിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 2023 ഓഗസ്റ്റിലാണ് ഇ.ഡി. ഇസ്രാനിയെ അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്ന് ഇസ്രാനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2023 ഓഗസ്റ്റ് 7-ന് നല്‍കിയ സമന്‍സ് പ്രകാരം ഏജന്‍സിക്ക് മുമ്പാകെ ഹാജരായിരുന്നു. പുലര്‍ച്ചെ മൂന്നര മണിവരെ ഇ.ഡി ചോദ്യം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...