Tuesday, May 21, 2024 12:07 pm

മാസപ്പടി കേസില്‍ ഇ.ഡി CMRL ഉദ്യോഗസ്ഥരെ ചോദ്യംചെയ്തത് 24 മണിക്കൂറോളം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചി സി.എം.ആര്‍.എല്‍. ഓഫീസിലെ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ 24 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥര്‍ ഇ.ഡി. ഓഫീസില്‍നിന്ന് മടങ്ങി. സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെയാണ് ഇ.ഡി. ചോദ്യംചെയ്തത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടി ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടരുകയായിരുന്നു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രിയോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. രാത്രി വൈകിയും പുലര്‍ച്ചെയും ചോദ്യം ചെയ്യല്‍ നീണ്ടു. അതേസമയം, സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തിങ്കളാഴ്ച എത്തിയിരുന്നില്ല. ചൊവ്വാഴ്ച ഇ-മെയില്‍ മുഖാന്തിരം ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ. ഡി. ഇ.ഡി. നോട്ടീസിനെതിരേ സി.എം.ആര്‍.എല്‍. എം.ഡി.യും ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹജാരായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തിന്‍റെ മഴക്കാല പൂര്‍വ്വ ശുചീകരണം പ്രഹസനം

0
റാന്നി : പഴവങ്ങാടി പഞ്ചായത്തിന്‍റെ മഴക്കാല പൂര്‍വ്വ ശുചീകരണം പ്രഹസനമെന്ന് ആക്ഷേപം....

യുവതിയെ മടിയിലിരുത്തി ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ ; വീഡിയോ വൈറൽ

0
ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്ത് സാഹസവും കാട്ടിക്കൂട്ടാന്‍ പലര്‍ക്കും മടിയില്ല....

എഴുമറ്റൂർ പഞ്ചായത്തിൽ അപകടഭീഷണി ഉയർത്തുന്ന വൃക്ഷങ്ങൾ നീക്കണം ; പഞ്ചായത്ത് സെക്രട്ടറി

0
എഴുമറ്റൂര്‍ : കാലവർഷത്തിന്‍റെ ഭാഗമായി ശക്തമായ കാറ്റിന് മുന്നറിയിപ്പുള്ളതിനാലും ജില്ലാ ദുരന്തനിവാരണ...

‘ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം’ – ഇ പി...

0
കണ്ണൂര്‍: തന്നെ വധിക്കാനുള്ള ശ്രമത്തിലെ കേസില്‍ കെ,സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമനടപടി തുടരുമെന്ന്...