റാന്നി : പഴവങ്ങാടി പഞ്ചായത്തിന്‍റെ മഴക്കാല പൂര്‍വ്വ ശുചീകരണം പ്രഹസനമെന്ന് ആക്ഷേപം. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപം പൊക്ക വിളക്കിന് ചുറ്റുമായി മാലിന്യം തള്ളി പഞ്ചായത്ത് ജീവനക്കാര്‍. ഹരിത കർമ്മ സേന വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചവയാണിത്. മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ് ഇപ്പോൾ. മാലിന്യം ശേഖരിച്ചുകൊണ്ടിരുന്ന പഞ്ചായത്തിന്‍റെ സ്വന്തം വാഹനം കാലാവധി കഴിഞ്ഞതിനാൽ ഓടിക്കാനാവില്ല. അതിനാല്‍ വാടക വാഹനത്തിലാണ് ഇപ്പോൾ മാലിന്യങ്ങൾ നീക്കുന്നത്.
ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നവർ ശേഖരിച്ച മാലിന്യങ്ങൾ രാത്രിയിൽ കൊണ്ടുവന്ന് നഗര ഹൃദയത്തിൽ തള്ളുകയായിരുന്നു. ഇപ്പോൾ മാലിന്യം തള്ളിയിരിക്കുന്നതിനു പിന്നിലായിട്ട് പഞ്ചായത്തിന്റെ ഷെഡ്രിംങ് യൂണിറ്റ് സ്ഥിതിചെയ്യുന്നുണ്ട്. അവിടെ നിന്നുമാണ് ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു മാറ്റുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി പഞ്ചായത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം വളരെ ഗംഭീരമായി നടത്തിയിരുന്നു. ഇതിനു പിന്നാലെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതോടു കൂടി പഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണം പ്രഹനമായി മാറിയെന്നാണ് ആക്ഷേപം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























