യുവതിയെ മടിയിലിരുത്തി ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ ; വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്ത് സാഹസവും കാട്ടിക്കൂട്ടാന്‍ പലര്‍ക്കും മടിയില്ല. അതിലൊന്നാണ് റോഡിലെ അഭ്യാസ പ്രകടനങ്ങള്‍.അമിത വേഗതയില്‍ വണ്ടിയോടിച്ചും സ്റ്റണ്ട് നടത്തിയുമെല്ലാം പലരും വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ക്കെതിരെ നിരവധി തവണ പൊലീസ് മുന്നറിയിപ്പും ബോധവത്കരണവും നടത്തിയിട്ടും പലരും അത് ചെവിക്കൊള്ളാന്‍ കൂട്ടാക്കിയിട്ടില്ല. അതിന് ഉദാഹരണമാണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്നത്. യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം നടത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ തിരക്കേറിയ റോഡിലായിരുന്നു യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

മെയ് 17 ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രികന്റെ മടിയിൽ യുവതി ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്.ഇരുവരും ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് യുവാവിനെതിരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ ബംഗളൂരു ട്രാഫിക് പൊലീസും എക്‌സിൽ ഷെയർ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...