Sunday, May 19, 2024 10:31 am

ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും ; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. റീസന്റ്ലി ഓൺ​ലൈൻ എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. ഈ ഫീച്ചർ ഇപ്പോൾ ഏതാനും ബീറ്റ ടെസ്റ്റ്ർമാർക്കായാണ് പുറത്തിറക്കിയിരിക്കുന്നത്. അ‌ധികം ​വൈകാതെ മറ്റ് ഉപയോക്താക്കളിലേക്കും ഇത് എത്തും. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വാട്സ്ആപ്പിൽ റീസന്റായി ഓ​​ൺ​ലൈനിൽ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ ആണ് ഇത്.

വാട്‌സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ന്യൂ ചാറ്റ് ബട്ടൻ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. ഈ ഫീച്ചർ നിലവിൽ വന്നാൽ ഓരോ കോൺടാക്റ്റിന്റെയും ആക്ടിവിറ്റി സ്റ്റാറ്റസ് പരിശോധിക്കേണ്ടി വരില്ല. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീനും ഓൺലൈൻ സ്റ്റാറ്റസും ലിസ്റ്റിൽ കാണിക്കില്ല. അ‌തിനാൽ ഒരു പരിധിവരെ ഈ പുതിയ ഫീച്ചർ ആളുകളുടെ സ്വകാര്യതയെ ബാധിക്കില്ല. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ആരെല്ലാമാണ് അൽപസമയം മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാൻ ഈ ഫീച്ചറിലൂടെ സാധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമിത മദ്യപാനം ; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

0
ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി...

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

0
ഇടുക്കി: ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ...

പീഡനക്കേസിൽ പ്രതിയാക്കും, ഒതുക്കാൻ 2.5 കോടി വേണം ; വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത...

0
തൃശൂര്‍: പ്രവാസി വ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസില്‍...

മഞ്ഞപ്പിത്ത ഭീതി ; മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി

0
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും...