Friday, December 13, 2024 3:21 am

വാഹനത്തിന്റെ ഡാഷ്‌ബോഡില്‍ കുടുംബത്തിന്റെ ഫോട്ടോ വെക്കണം; നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തി. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാനത്തെ ബസുകളുടെയും ഡ്രൈവര്‍മാരോട് തങ്ങളുടെ കുടുംബത്തിന്റെ ഫോട്ടോ ഡാഷ്ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. ഡ്രൈവര്‍മാർ കുടുംബത്തിന്റെ ഫോട്ടോ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്നും അതുവഴി റോഡപകങ്ങള്‍ കുറക്കാന്‍ പറ്റുമെന്നുമാണ് കരുതുന്നത്. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍. വെങ്കിടേശ്വര്‍ ലു പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി ആന്ധ്രാപ്രദേശിലെ റോഡപകടങ്ങള്‍ വിജയകരമായി കുറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്കാര്യം ഉറപ്പുവരുത്താന്‍ ആര്‍.ടി.ഒമാര്‍ക്കും എ.ആര്‍.ടി.ഒമാര്‍ക്കും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കത്തയച്ചു. 2022-ല്‍ 22,596 റോഡപടങ്ങളുണ്ടായിരുന്ന ഉത്തർപ്രദേശില്‍ 2023 ആയപ്പോഴേക്ക് അത് 23,652 ആയി ഉയര്‍ന്നു. റോഡപകടങ്ങളില്‍ 4.7 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്നാണ് ഗതാഗത വകുപ്പിന്റെ നടപടി. മൊബൈലില്‍ സംസാരിക്കുന്നതിലൂടെ സംസ്ഥാനത്ത് 10 ശതമാനം അപകടം നടന്നുവെന്നാണ് കണക്കുകള്‍.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വാമീസ് എഐ ചാറ്റ് ബോട്ട് ഉപയോക്താക്കള്‍ 1.25 ലക്ഷം കവിഞ്ഞു

0
പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ...

സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന

0
പത്തനംതിട്ട : കുഞ്ഞലകളായി തുടങ്ങി കേള്‍വിക്കാരെ താളപ്പെരുക്കത്തിന്റെ വന്‍തിരകളിലാഴ്ത്തി വീണ്ടും സന്നിധാനത്ത്...

സംസ്കൃതസർവ്വകലാശാലയിൽ പിഎച്ച്.ഡി. ഒഴിവുകൾ

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പിഎച്ച്.ഡി. പ്രവേശനത്തിനായി പട്ടികജാതി/പട്ടികവർഗ്ഗ...

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം ; സാങ്കേതിക വിദ്യ പരിചയപ്പെടുത്തി കെവികെ

0
കൊച്ചി: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം...