10 വയസുകാരിയെ അച്ഛൻ തല കീഴായി കയറിൽ കെട്ടിത്തൂക്കി തല്ലി

For full experience, Download our mobile application:
Get it on Google Play

ബന്ദ : അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം. കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. 45 കാരനായ ഗോവിന്ദ് റായ് റൈക്വാർ ആണ് 10 വയസുള്ള മകളെ മർദ്ദിച്ചതിന് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മകൾ അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പിതാവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 10 വയസുകാരിയെ വീടിന്‍റെ മുന്നിൽ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയാണ് ഗോവിന്ദ് റായ് മർദ്ദിച്ചത്.
സംഭവത്തിന്‍റെ വീഡിയോ ആരോ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുട്ടിയെ വഴക്ക് പറഞ്ഞ് പിതാവ് മർദ്ദിക്കുന്നതും മകൾ കരയുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് പോലീസ് ഗോവിന്ദ് റായ്ക്കെതിരെ കേസെടുത്തത്. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ശ്രദ്ദയിൽപ്പെട്ടതോടെയാണ് പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ബാർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജാ ദിനേഷ് സിംഗ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...