12 വയസുകാരനെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവം ; താഹിറ ലക്ഷ്യമിട്ടത് മുഴുവൻ കുടുംബാംഗങ്ങളെയുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടിയിൽ 12 വയസുകാരനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി താഹിറ ലക്ഷ്യമിട്ടത് മുഴുവൻ കുടുംബാംഗങ്ങളെയും എന്ന് പോലീസ്. ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുടുംബത്തിലെ അഞ്ച് പേരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സ്വത്ത് തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ചയാണ് ആറാം ക്ലാസ് വിദ്യാർഥി കൊയിലാണ്ടി അരിക്കുളം കോറോത്ത് അഹമ്മദ് ഹസ്സൻ റിഫായി വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.അസ്വാഭാവിക മരണത്തിനെടുത്ത കേസിൽ അന്വേഷണമെത്തി നിന്നത് പിതാവ്‌ മുഹമ്മദ് അലിയുടെ സഹോദരിയിലാണ്. ഐസ്ക്രീമിൽ വിഷം ചേർത്തു നൽകിയെന്ന് പിതൃസഹോദരിയുടെ കുറ്റസമ്മതം നടത്തി.

സഹോദരൻ മുഹമ്മദ് അലിയുടെ ഭാര്യയുമായുള്ള അസ്വാരസ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതിനിടെ പ്രതി അരിക്കുളത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഐസ്ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ഐസ്‌ക്രീം കഴിച്ച റിഫായിക്ക് ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ കുട്ടി മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തി. അമോണിയം ഫോസ്ഫറസ് എന്ന രാസവസ്തുവാണ് കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...