ദില്ലി: താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈക്കോടതിയിൽ പോയത് വലിയ വാര്‍ത്തയായിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഇപ്പോള്‍ സുപ്രധാനമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ആരാധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആരാധ്യയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ച ഒമ്പത് യൂട്യൂബ് ചാനലുകളിൽ നിന്നും മറ്റ് വെബ്‌സൈറ്റുകളിൽ നിന്നുമുള്ള വീഡിയോകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് സി ഹരി ശങ്കര്‍ ഉത്തരവിട്ടു. ഗൂഗിളിന്‍റെ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളില്‍ നിന്നും ലാഭം നേടുന്നതിനാൽ ഈ വീഡിയോകള്‍ അപ്ലോഡ് ചെയ്ത ഉത്തരവാദിത്വത്തില്‍ നിന്നും ഗൂഗിളിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. യൂട്യൂബ് ചാനലുകൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സമാനമായ ഉള്ളടക്കമുള്ള മറ്റ് വീഡിയോകളും ക്ലിപ്പുകളും തടയാന്‍ ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.
“ഒരു സെലിബ്രിറ്റിയുടെയോ സാധാരണക്കാരന്റെയോ കുട്ടിയാണെങ്കിലും, ഓരോ കുട്ടിക്കും ബഹുമാനം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തിൽ അനുവദനീയമല്ല, ഒരു കുട്ടിക്കെതിരായ അത്തരം പെരുമാറ്റം അസഹനീയമാണ്” – കോടതി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































