മഴക്കെടുതിക്കിടെ റാന്നിയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ മോഷ്ടിച്ച് കടത്തി ഇതര സംസ്ഥാന തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വെള്ളം കയറി നശിച്ച റാന്നിയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും മൊബൈല്‍ ഫോണുകളും കവറുകളും ഉള്‍പ്പെടെ ഇതര സംസ്ഥാന തൊഴിലാളികള്‍ മോഷ്ടിച്ച് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍റിലടക്കം നിരവധി മൊബൈല്‍ ഫോണ്‍ കടകളില്‍ വെള്ളം കയറി ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. കടകളില്‍ വെള്ളം കയറിയപ്പോള്‍ വ്യാപാരികള്‍ കടയ്ക്കുള്ളില്‍ നിന്നും പുറത്തേക്ക് എടുത്തിട്ട സാധനങ്ങളാണ് കൂട്ടമായി എത്തിയ ഇതര സംസ്ഥാനക്കാര്‍ തൂത്തുവാരി കൊണ്ടുപോയത്.

തുറന്ന് കിടന്നിരുന്ന പല കടകളുടെയും ഉള്ളില്‍ കയറി ഇവര്‍ സാധനങ്ങള്‍ അപഹരിക്കാന്‍ തുടങ്ങിയതോടെ വ്യാപാരികളും നാട്ടുകാരും പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് റാന്നി പോലീസ് സ്ഥലത്തെത്തി ഇവരെ ഓടിച്ച് വിടുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് സ്ഥലത്ത് നിന്നും പോയതിന് തൊട്ടുപിന്നാലെ ഇവര്‍ വീണ്ടും ഇവിടെ എത്തി സാധനങ്ങള്‍ അപഹരിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും ഇവര്‍ എന്തെല്ലാം കടത്തി കൊണ്ട് പോയി എന്നത് സംബന്ധിച്ച് വ്യാപാരികള്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതേയുള്ളൂ. ഇതര സംസ്ഥാന തൊഴിലാളികളുടെ ഈ പ്രവര്‍ത്തി കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് മൊബൈല്‍ ഫോണ്‍ കടയുടമകള്‍ക്ക് സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കണക്കെടുപ്പിന് ശേഷം മാത്രമേ കൃത്യമായ നഷ്ടത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...