12കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ തീ കൊളുത്തി കൊന്നു ; മൃതദേഹം ഇഷ്ടികചൂളയില്‍

For full experience, Download our mobile application:
Get it on Google Play

ഭിൽവാര: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കൊടും ക്രൂരത. 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനിറങ്ങിയ പെൺകുട്ടിയാണ് ആരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ആടിനെ മേയ്ക്കാൻ വീട്ടിൽ നിന്നും പോയ പെണ്‍കുട്ടിയെ ഇടയ്ക്ക് കാണാതാവുകയായിരുന്നു.

അമ്മ ഏറെ നേരം അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരെയും പ്രകദേശവാസികളേയും വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പ്രദേശമാകെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വയലിലുള്ള ഒരു ഇഷ്ടിക ചൂളയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

കത്തിക്കരിഞ്ഞ നിലയിലായിരുന്നു പന്ത്രണ്ടുവയസുകാരിയുടെ മൃതദേഹം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇഷ്ടിക ചൂളയിൽ നിന്നും പെണ്‍കുട്ടിയുടെ വെള്ളി പാദസരവും ചെരിപ്പിന്‍റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 12 വയസുകാരിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രമത്തിലുള്ളവർ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. കൊലപാതികളെ എത്രയും വേഗം ശിക്ഷിക്കണമെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ട് പോലീസ് വൈകിയാണ് പ്രതികരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. രാജസ്ഥാനിൽ തുടരെത്തുടരെ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. പെണ്‍കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...